മ​റ​യൂ​ർ ശ​ർ​ക്ക​ര​യ്ക്ക് റെ​ക്കോ​ർ​ഡ് വി​ല
Thursday, September 12, 2019 11:00 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ ശ​ർ​ക്ക​ര​യ്ക്ക് ഓ​ണ​ക്കാ​ല​ത്ത് റെ​ക്കോ​ഡ് വി​ല ല​ഭി​ച്ചു. അ​റു​പ​ത് കി​ലോ​ഗ്രാം തൂ​ക്കം​വ​രു​ന്ന ഒ​രു​ചാ​ക്ക് ശ​ർ​ക്ക​ര​യ്ക്ക് ക​ർ​ഷ​ക​ന് 4000 രൂ​പ ല​ഭി​ച്ചു. 2017 ഓ​ണ​ക്കാ​ല​ത്ത് ല​ഭി​ച്ച 3500 രൂ​പ​യാ​യി​രു​ന്ന ഇ​തേ​വ​രെ ല​ഭി​ച്ച​തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല.
ഭൗ​മ​സൂ​ചി​കാ പ​ദ​വി ല​ഭി​ച്ച​തോ​ടെ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ന്ന വ​ർ​ധ​ന​വാ​ണ് ക​ർ​ഷ​ക​ർ​ക്ക് തോ​ട്ട​ത്തി​ൽ​ത​ന്നെ ഇ​ത്ത​ര​ത്തി​ൽ ഉ​യ​ർ​ന്ന വി​ല ല​ഭി​ക്കാ​ൻ കാ​ര​ണം. പ​ര​ന്പ​രാ​ഗ​ത ശ​ർ​ക്ക​ര​യ്ക്കു പു​റ​മേ ഫി​ൽ​റ്റ​ർ ശ​ർ​ക്ക​ര​യ്ക്കും നി​ല​വി​ൽ ഉ​യ​ർ​ന്ന വി​ല ല​ഭി​ച്ചു. കി​ലോ​ഗ്രാ​മി​ന് 57 രൂ​പ മു​ത​ൽ 80 രൂ​പ വ​രെ തോ​ട്ട​ത്തി​ൽ വി​ല ല​ഭി​ച്ചു. ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷം നേ​രി​ട​ണ്ടി​വ​ന്ന കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ അ​തി​ജീ​വി​ച്ച് കൃ​ഷി ന​ട​ത്തി​യ ക​ർ​ഷ​ക​ർ​ക്ക് മി​ക​ച്ച വി​ല ല​ഭി​ച്ച​ത് ആ​ശ്വാ​സ​മാ​യി​രി​ക്കു​ക​യാ​ണ്.