കാ​ഴ്ച​യു​ടെ വ​സ​ന്തം തീ​ർ​ത്ത് ആ​ന​യാ​ടി​ക്കു​ത്ത്
Sunday, September 15, 2019 10:33 PM IST
വ​ണ്ണ​പ്പു​റം: പാ​ൽ​പ്പു​ഴ​യാ​യി കാ​ഴ്ച​യു​ടെ വ​സ​ന്ത​മൊ​രു​ക്കി ആ​ന​യാ​ടി​ക്കു​ത്ത് സ​ന്ദ​ർ​ശ​ക​രെ വ​ര​വേ​ൽ​ക്കു​ന്നു. ശ​ക്ത​മാ​യ മ​ഴ​യ്ക്കു ശേ​ഷം മ​ഴ മാ​റി​യ​തോ​ടെ ഇ​വി​ടേ​ക്ക് സ​ന്ദ​ർ​ശ​ക​രു​ടെ പ്ര​വാ​ഹ​മാ​യി. വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ അ​തി​മ​നോ​ഹ​ര​മാ​യ ദൃ​ശ്യ​ഭം​ഗി ആ​സ്വ​ദി​ക്കാ​മെ​ന്ന​തി​നാ​ൽ ഒ​ട്ടേ​റെ​പ്പേ​രാ​ണ് ഓ​ണാ​വ​ധി​യി​ൽ ഇ​വി​ടേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത്.

ചെ​റി​യ കു​ട്ടി​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ അ​പ​ക​ട ര​ഹി​ത​മാ​യി ഇ​വി​ടെ കു​ളി​ക്കാ​നും മ​റ്റും ക​ഴി​യു​മെ​ന്ന​തി​നാ​ൽ ഒ​ട്ടേ​റെ കു​ടും​ബ​ങ്ങ​ളാ​ണ് ആ​ന​യാ​ടി​ക്കു​ത്ത് വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ എ​ത്തു​ന്ന​ത്.​അ​റി​യ​പ്പെ​ടു​ന്ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ തൊ​മ്മ​ൻ​കു​ത്തി​ൽനി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ മാ​റി​യാ​ണ് ആ​ന​യാ​ടി​ക്കു​ത്ത് സ്ഥി​തി ചെ​യ്യു​ന്ന​ത്. അ​തി​നാ​ൽ തൊ​മ്മ​ൻ​കു​ത്തി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ ആ​ന​യാ​ടി​ക്കു​ത്തി​ലേ​ക്കും സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്നു​ണ്ട്. തൊ​മ്മ​ൻ​കു​ത്ത് ജ​ന​ങ്ങ​ൾ​ക്ക് കാ​ഴ്ച​യു​ടെ വി​സ്മ​യം സ​മ്മാ​നി​ക്കു​ന്നു​ണ്ടെ​ങ്കി​ലും വെ​ള്ള​ച്ചാ​ട്ട​ത്തി​നു താ​ഴെ കു​ളി​ക്കു​ന്ന​തി​നു സു​ര​ക്ഷ​യെ​ക്ക​രു​തി പ​ല​പ്പോ​ഴും അ​നു​മ​തി ന​ൽ​കാ​റി​ല്ല. എ​ന്നാ​ൽ ആ​ന​യാ​ടി​ക്കു​ത്ത് വെ​ള്ള​ച്ചാ​ട്ട​ത്തി​നു താ​ഴ്ഭാ​ഗം നീ​ന്ത​ൽ​ക്കു​ളം പോ​ലെ വി​ശാ​ല​മാ​യ​തി​നാ​ൽ ഇ​വി​ടെ കു​ളി​ക്കാ​നാ​ണ് സ​ഞ്ചാ​രി​ക​ൾ കൂ​ടു​ത​ൽ ഇ​ഷ്ട​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ പ​രി​മി​ത​മാ​യ സൗ​ക​ര്യ​മാ​ണ് ഇ​വി​ടെ സ​ന്ദ​ർ​ശ​ക​ർ​ക്കു​ള്ള​ത്.

വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ അ​ടു​ത്തേ​ക്ക് എ​ത്ത​ണ​മെ​ങ്കി​ൽ ഇ​ടു​ങ്ങി​യ വ​ഴി​യി​ൽ കൂ​ടി വേ​ണം സ​ഞ്ച​രി​ക്കാ​ൻ. ഇ​വി​ടേ​ക്ക് എ​ത്താ​നു​ള്ള ദി​ശാ ബോ​ർ​ഡു​ക​ളോ ദൂ​രം രേ​ഖ​പ്പെ​ടു​ത്തു​ന്ന ബോ​ർ​ഡു​ക​ളോ ഇ​ല്ല. എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള അ​പ​ക​ട​മു​ണ്ടാ​യാ​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​വി​ടേ​ക്ക് എ​ത്തി​ച്ചേ​രാ​നും ക​ഴി​യി​ല്ല. തൊ​മ്മ​ൻ​കു​ത്ത് - നാ​ര​ങ്ങാ​നം - മു​ണ്ട​ൻ​മു​ടി റോ​ഡ് തു​റ​ന്നു കൊ​ടു​ത്താ​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ മു​ക​ൾഭാ​ഗ​ത്ത്് സു​ഗ​മ​മാ​യി എ​ത്താ​ൻ ക​ഴി​യും. സ​ഞ്ചാ​രി​ക​ൾ​ക്ക് വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​ൻ ഗൈ​ഡു​ക​ളോ മു​ന്ന​റി​യി​പ്പു ബോ​ർ​ഡു​ക​ളോ ഇ​വി​ടെ​യി​ല്ല. തൊ​മ്മ​ൻ​കു​ത്തി​ൽ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മു​ന്ന​റി​യി​പ്പു ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക​യും ഗൈ​ഡു​ക​ളെ നി​യ​മി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

എ​ന്നാ​ൽ ആ​ന​യാ​ടി​ക്കു​ത്തി​ൽ ഇ​ത്ത​രം സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. നാ​ട്ടു​കാ​രാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്ക് വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. കൂ​ടാ​തെ ഇ​വി​ടെ​യെ​ത്തു​ന്ന സ്ത്രീ​ക​ളു​ൾ​പ്പെ​ടെ​യു​ള്ള സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി യാ​തൈാ​രു വി​ധ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​മി​ല്ല. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യാ​ൽ ആ​ന​യാ​ടി​ക്കു​ത്ത് കേ​ര​ള​ത്തി​ന്‍റെ ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ ത​ന​താ​യ സ്ഥാ​നം പി​ടി​ക്കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. ഇ​തി​നാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ന്‍റെ​യും ഡി​ടി​പി​സി​യു​ടെ​യും ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.