തൂ​വ​ൽ നി​വാ​സി​ക​ളു​ടെ യാ​ത്ര സാ​ഹ​സി​കം
Sunday, September 15, 2019 10:35 PM IST
നെ​ടു​ങ്ക​ണ്ടം: ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് ത​ക​ർ​ന്ന ച​പ്പാ​ത്ത് ഇ​ത്ത​വ​ണ വീ​ണ്ടും ത​ക​ർ​ന്നി​ട്ടും പു​ന​ർ​നി​ർ​മി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല. മ​ണ​ൽ​ചാ​ക്ക് അ​ടു​ക്കി താ​ൽ​കാ​ലി​ക​മാ​യി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ പാ​ല​ത്തി​ലൂ​ടെ സാ​ഹ​സി​ക​യാ​ത്ര ന​ട​ത്തേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് തൂ​വ​ൽ നി​വാ​സി​ക​ൾ.
ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് പെ​യ്ത ക​ന​ത്ത​മ​ഴ​യി​ലാ​ണ് നെ​ടു​ങ്ക​ണ്ടം തൂ​വ​ലി​ലെ ച​പ്പാ​ത്തി​ന്‍റെ ഒ​രു​ഭാ​ഗം ത​ക​ർ​ന്ന​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ മ​ണ​ൽ ചാ​ക്കു​ക​ൾ സ്ഥാ​പി​ച്ച് ച​പ്പാ​ത്ത് താ​ൽ​കാ​ലി​ക​മാ​യി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി.
ദു​ർ​ബ​ലാ​വ​സ്ഥ​യി​ലാ​യ പാ​ലം പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നാ​ട്ടു​കാ​ർ കാ​ല​ങ്ങ​ളാ​യി ഉ​ന്ന​യി​ച്ചി​രു​ന്ന​താ​ണ്. ക​ല്ലാ​ർ ഡാം ​തു​റ​ന്നു​വി​ട്ട​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ താ​ൽ​കാ​ലി​ക​മാ​യി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ പാ​ലം ത​ക​ർ​ന്ന​ത്.
പ്ര​ള​യ​കാ​ല​ത്ത് ഇ​ടു​ക്കി ഡാ​മി​ലേ​ക്ക് ക​ല്ലാ​ർ ഡാ​മി​ൽ​നി​ന്നും വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന മ​ന്നാ​ക്കു​ടി ട​ണ​ൽ മു​ഖ​ത്ത് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി വ​ലി​യ പാ​റ​ക​ല്ലു​ക​ൾ വീ​ണ് ട​ണ​ൽ​മു​ഖം ഭാ​ഗി​ക​മാ​യി അ​ട​ഞ്ഞി​രു​ന്നു.
വ​ർ​ഷം ഒ​ന്ന് പി​ന്നി​ട്ടി​ട്ടും ട​ണ​ൽ മു​ഖ​ത്തെ ത​ട​സ​ങ്ങ​ൾ നീ​ക്കം​ചെ​യ്തി​ല്ല. ട​ണ​ലി​ലൂ​ടെ​യു​ള്ള നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട​തോ​ടെ ഈ ​മ​ഴ​ക്കാ​ല​ത്ത് ക​ല്ലാ​ർ ഡാം ​തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു. ഇ​തു​മൂ​ലം തൂ​വ​ൽ ച​പ്പാ​ത്തി​ലെ താ​ൽ​കാ​ലി​ക നി​ർ​മാ​ണം ന​ശി​ച്ചു. വീ​ണ്ടും നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണ​ൽ ചാ​ക്കു​ക​ൾ നി​ക്ഷേ​പി​ച്ചാ​ണ് പാ​ലം ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ സ്കൂ​ൾ ബ​സു​ക​ൾ അ​ട​ക്ക​മു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​യാ​ൽ പാ​ലം ത​ക​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​തു​വ​ഴി വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടാ​റി​ല്ല. വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട കു​ട്ടി​ക​ളെ ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ ഇ​ക്ക​രെ എ​ത്തി​ച്ച് സ്കൂ​ൾ ബ​സു​ക​ളി​ൽ ക​യ​റ്റി​വി​ടു​ക​യാ​ണി​പ്പോ​ൾ. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ തൂ​വ​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ കാ​ഴ്ച ആ​സ്വ​ദി​ക്കാ​നെ​ത്തു​ന്ന​വ​രും ആ​ശ്ര​യി​ക്കു​ന്ന​ത് ഈ ​ച​പ്പാ​ത്തി​നെ​യാ​ണ്. ദു​ർ​ബ​ലാ​വ​സ്ഥ​യി​ലാ​യ ച​പ്പാ​ത്ത് പൊ​ളി​ച്ചു​നീ​ക്കി ഇ​വി​ടെ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.