ഏ​ല​ത്ത​ട്ട​ക​ൾ മോ​ഷ്ടി​ച്ചു
Sunday, September 15, 2019 10:35 PM IST
നെ​ടു​ങ്ക​ണ്ടം: സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ നി​ന്നും ഏ​ല​ത്ത​ട്ട​ക​ൾ മോ​ഷ​ണം പോ​യി. ഇ​ട​ത്ത​റ​മു​ക്ക് സ്വ​ദേ​ശി​യാ​യ ബി​നു​വി​ന്‍റെ പു​ര​യി​ട​ത്തി​ലെ ഏ​ല​ത്ത​ട്ട​ക​ളാ​ണ് പ​ട്ടാ​പ്പ​ക​ൽ ക​ട​ത്തി​യ​ത്. മോ​ഷ്ടി​ച്ച ഏ​ല​ത്ത​ട്ട​ക​ൾ പ​കു​തി വി​ല​യ്ക്ക് വി​ൽ​പ​ന ന​ട​ത്തി​യ​താ​യും പ​റ​യ​പ്പെ​ടു​ന്നു. ബി​നു ക​ന്പം​മെ​ട്ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ബി​നു​വി​ന്‍റെ സ്ഥ​ല​ത്ത് വാ​ഹ​ന​ത്തി​ലെ​ത്തി​യ നാ​ലു​പേ​ർ ഏ​ല​ത്ത​ട്ട പി​രി​ച്ച് വാ​ഹ​ന​ത്തി​ൽ ക​യ​റ്റു​ന്ന​ത് പ​രി​സ​ര​വാ​സി​ക​ൾ ക​ണ്ടി​രു​ന്നു. എ​ന്നാ​ൽ ഇ​വ​ർ ബി​നു​വി​ന്‍റെ ജോ​ലി​ക്കാ​രാ​യി​രി​ക്കു​മെ​ന്നാ​ണ് അ​യ​ൽ​വാ​സി​ക​ൾ ക​രു​തി​യ​ത്.
ഏ​ല​ക്കാ വി​ല ഉ​യ​ർ​ന്ന​തോ​ടെ ഏ​ല​ത്ത​ട്ട​ക​ളു​ടെ വി​ല​യും ഉ​യ​ർ​ന്നി​രു​ന്നു. 1മോ​ഷ്ടി​ച്ച 300 ത​ട്ട​ക​ൾ 50 രൂ​പ നി​ര​ക്കി​ൽ 15,000 രൂ​പ​യ്ക്ക് വി​ൽ​പ​ന ന​ട​ത്തി​യ​തെ​ന്നാ​ണ് വി​വ​രം