ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ തോപ്രാംകുടിക്കാർ ഉ​പ​വ​സി​ക്കും
Tuesday, September 17, 2019 10:28 PM IST
ചെ​റു​തോ​ണി: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തി​ലെ തോ​പ്രാം​കു​ടി- ലെ​ത്തീ​ൻ​പ​ള്ളി​പ്പ​ടി റോ​ഡ് ന​ന്നാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് തോ​പ്രാം​കു​ടി​യി​ൽ ഉ​പ​വ​സി​ക്കും. ര​ണ്ടാ​യി വേ​ർ​പെ​ട്ട റോ​ഡ് ഒ​രു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ന​ന്നാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.
ജോ​സ്പു​രം, വാ​ത്തി​ക്കു​ടി വാ​ർ​ഡു​ക​ളി​ലൂ​ടെ​യു​ള്ള റോ​ഡ് ന​ന്നാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി​മാ​ർ, എം​പി, എം​എ​ൽ​എ, ക​ള​ക്ട​ർ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ എ​ന്നി​വ​ർ​ക്കു നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന പാ​ത​യി​ൽ കാ​ൽ​ന​ട​യാ​ത്ര​പോ​ലും അ​സാ​ധ്യ​മാ​ണ്. സ​മീ​പ​വാ​സി​യു​ടെ പു​ര​യി​ട​ത്തി​ലൂ​ടെ​യാ​ണ് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ ക​ട​ന്നു​പോ​കു​ന്ന​ത്. സ്ഥ​ല​മു​ട​മ വ​ഴി കെ​ട്ടി​യ​ട​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്.
സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ്ര​തി​ദി​നം ക​ട​ന്നു​പോ​കു​ന്ന റോ​ഡി​നാ​ണ് ദു​ര​വ​സ്ഥ. റോ​ഡ് ത​ക​ർ​ന്ന ഭാ​ഗ​ത്തു​ള്ള വ​ഴി​വി​ള​ക്ക് ര​ണ്ടു​മാ​സം മു​ന്പ് ത​ക​രാ​റി​ലാ​യ​തോ​ടെ രാ​ത്രി​യി​ൽ ഇ​വി​ടെ അ​പ​ക​ട​വും പ​തി​വാ​ണ്.
ഉ​പ​വാ​സ​സ​മ​രം തോ​പ്രാം​കു​ടി സെ​ന്‍റ് മ​രി​യാ​ഗോ​രേ​ത്തി പ​ള്ളി വി​കാ​രി ഫാ. ​വി​ൻ​സ​ന്‍റ് വാ​ളി​പ്ലാ​ക്ക​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്യും. വി​വി​ധ മ​ത​നേ​താ​ക്ക​ൾ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ, വ്യാ​പാ​രി നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.