വീരമൃത്യു വരിച്ച ജ​വാ​ൻ ഒ.​പി. സാ​ജു​വി​ന് മാ​തൃ​വി​ദ്യാ​ല​യ​ത്തി​ന്‍റെ അ​നു​സ്മ​ര​ണം
Wednesday, September 18, 2019 11:11 PM IST
ഇ​ടു​ക്കി: ഛത്തീ​സ്ഗ​ഡി​ൽ മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണ​ത്തി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച ധീ​ര​ജ​വാ​ൻ ഒ.​പി. സാ​ജു​വി​ന്‍റെ അ​നു​സ്മ​ര​ണം​ മാ​തൃ​വി​ദ്യാ​ല​യ​മാ​യ രാ​ജാ​ക്കാ​ട് എ​ൻ​ആ​ർ​സി​റ്റി എ​സ്എ​ൻ​വി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തി. ജൂ​ണ്‍ 28ന് ​മാ​വോ​യി​സ്റ്റു​ക​ളു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ലാ​ണ് സാ​ജുവിന്‍റെ ജീവൻ നഷ്ടപ്പെട്ടത്.

സ്കൂ​ളി​ൽ 1989-90 ബാ​ച്ചി​ലാ​ണ് സാ​ജു പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ സാ​ജു​വി​ന്‍റെ കു​ടും​ബം സ്കൂ​ളി​ലെ കാ​യി​ക വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഒ​രു ല​ക്ഷം രൂ​പ​യു​ടെ സ്ഥി​ര നി​ക്ഷേ​പം സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി.

കാ​യി​ക​രം​ഗ​ത്ത് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച സാ​ജു സം​സ്ഥാ​ന മീ​റ്റി​ൽ സ്വർണ മെ​ഡ​ലും നാ​ഷ​ണ​ൽ മീ​റ്റ് ജേ​താ​വു​മാ​യി​രു​ന്നു. അ​ന്ന​ത്തെ കാ​യി​കാ​ധ്യാ​പ​ക​രാ​യ വി​ജ​യ​ൻ​മാ​ഷും ലീ​ല​ടീ​ച്ച​റു​മാ​യി​രു​ന്നു സാ​ജു​വി​ന്‍റെ പ​രി​ശീ​ല​ക​ർ.

രാ​ജ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ എം.​എ​സ്. സ​തി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​ആ​ർ​പി​എ​ഫ് അ​ഡീ​ഷ​ണ​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ യൂ​സ​ഫ്, സി​ആ​ർ​പി​എ​ഫ് മ​ദ്രാ​സ് റെ​ജി​മെ​ന്‍റ് ഓ​ഫീ​സ​ർ ജോ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് സ്കൂ​ളി​ന് സാ​ജു​വി​ന്‍റെ അ​നു​സ്മ​ര​ണ ഫോ​ട്ടോ സ​മ​ർ​പ്പി​ച്ചു. സാ​ജു​വി​ന്‍റെ കു​ടും​ബ​ത്തി​ന് സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് മൊ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.