ഗുണനിലവാരമില്ലാത്ത പ്ലാ​സ്റ്റി​ക് കാ​രി​ബാ​ഗു​ക​ൾ പി​ടി​ച്ചെ​ടു​ത്തു
Wednesday, September 18, 2019 11:15 PM IST
ക​ട്ട​പ്പ​ന: ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത പ്ലാ​സ്റ്റി​ക് കാ​രി​ബാ​ഗു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. മൊ​ത്ത​വ്യാ​പാ​ര​ത്തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 50 മൈ​ക്രോ​ണി​ൽ താ​ഴെ​യു​ള്ള 340 കി​ലോ​ഗ്രാം കാ​രി​ബാ​ഗു​ക​ളാ​ണ് മാ​ർ​ക്ക​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എം​എ​സ് സ്റ്റോ​ഴ്സി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​മയ്​ക്ക് നോ​ട്ടീ​സ് ന​ൽ​കി. വീ​ണ്ടും നി​യ​മ​ലം​ഘ​നം ന​ട​ത്തി​യാ​ൽ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ആ​റ്റ്‌ലി പി. ​ജോ​ണ്‍, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജു​വാ​ൻ ഡി. ​മേ​രി, വി​നേ​ഷ് ജേ​ക്ക​ബ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം​ന​ൽ​കി.

ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ ജൂ​ണ്‍ ഒ​ന്നു​മു​ത​ലാ​ണ് 50 മൈ​ക്രോ​ണി​ൽ താ​ഴെ​യു​ള്ള പ്ലാ​സ്റ്റി​ക് കാ​രി​ബാ​ഗു​ക​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. രാ​ത്രി​യി​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും വ​ഴി​യോ​ര​ങ്ങ​ളി​ലും മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ച​താ​യും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.