കൗ​തു​ക​മാ​യി വെ​ള്ള​ത്തൂ​വ​ലി​ൽ റോ​പ് വേ
Wednesday, September 18, 2019 11:17 PM IST
വെ​ള്ള​ത്തൂ​വ​ൽ: കൗ​തു​ക​ത്തി​ന്‍റെ വ​ലി​യൊ​രു ആ​കാ​ശ കാ​ഴ്ച​യാ​ണ് വെ​ള്ള​ത്തൂ​വ​ൽ സെ​ന്‍റ് ജോ​ർ​ജ് ഫെ​റോ​ന പ​ള​ളി​യി​ലു​ള്ള​ത്. സാ​ധ​ന സാ​മ​ഗ്രി​ക​ൾ ക​യ​റി​ലും ക​ന്പി​യി​ലും കു​രു​ക്കി മ​ല​മു​ക​ളി​ൽ​നി​ന്ന് താ​ഴ് വാ​ര​ങ്ങ​ളി​ലേ​ക്കും തി​രി​കെ​യും എ​ത്തി​ച്ചി​രു​ന്ന പ​ഴ​യ​കാ​ല​ത്തി​ന്‍റെ ഓ​ർ​മ പു​തു​ക്കി റോ​പ് വേ ​ഇ​പ്പോ​ഴും ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു.

ര​ണ്ടു കു​ന്നു​ക​ളി​ലാ​യാ​ണ് പ​ള​ളി​യും മ​ഠ​വും സ്ഥി​തി​ചെ​യ്യു​ന്ന​ത്. അ​ച്ച​നു​ള്ള ഭ​ക്ഷ​ണം ഒ​രു മ​ല​യി​റ​ങ്ങി മ​റ്റൊ​രു മ​ല​ക​യ​റി കൊ​ണ്ടു​പോ​കാ​നു​ള്ള ബു​ദ്ധി​മു​ട്ടി​ൽ​നി​ന്നാ​ണ് അ​ഞ്ചു​വ​ർ​ഷം​മു​ന്പ് അ​ന്ന​ത്തെ ഇ​ട​വ​ക വി​കാ​രി​യാ​യി​രു​ന്ന ഫാ. ​ജോ​സ​ഫ് കു​മ​ര​ക​ത്തും​കാ​ലാ​യി​ൽ ഈ ​വ്യ​ത്യ​സ്ത ആ​ശ​യം ന​ട​പ്പി​ലാ​ക്കി​യ​ത്. 300 മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള പ​ള്ളി​മു​റി​യേ​യും കോ​ണ്‍​വെ​ന്‍റി​നേ​യും ബ​ന്ധി​പ്പി​ച്ചാ​ണ് ഇ​വി​ടെ റോ​പ് വേ ​ഉ​ള​ള​ത്.

പ്ലാ​സ്റ്റി​ക് ക​യ​റി​ൽ ക​പ്പി​യും ബ​ക്ക​റ്റും പി​ടി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പ​ള​ളി​യി​ലേ​ക്കു​ള്ള സാ​ധ​ന​ങ്ങ​ൾ കൃ​ത്യ​സ​മ​യ​ങ്ങ​ളി​ൽ ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ വെ​ള്ള​ത്തൂ​വ​ൽ - കൊ​ന്ന​ത്ത​ടി റോ​ഡി​നു മു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്നു.

1960-ൽ ​സ്ഥാ​പി​ത​മാ​യ ഈ ​പ​ള്ളി​യു​ടെ ഇ​പ്പോ​ഴ​ത്തെ വി​കാ​രി​യാ​യ ഫാ. ​കു​ര്യാ​ക്കോ​സ് മ​റ്റ​വും റോ​പ് വേ ​സം​വി​ധാ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു.ഭ​ക്ഷ​ണം എ​ത്തി​ക്കാ​നും തി​രി​കെ പാ​ത്ര​ങ്ങ​ൾ കൊ​ടു​ത്ത​യ​യ്ക്കാ​നും മ​റ്റാ​ളു​ക​ളു​ടെ സ​ഹാ​യം വേ​ണ്ട എ​ന്ന​താ​ണ് റോ​പ് വേ​യു​ടെ പ്ര​ത്യേ​ക​ത.