കാ​ർ കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്
Thursday, September 19, 2019 10:03 PM IST
അ​ടി​മാ​ലി: കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ വാ​ള​റ​കു​ത്തി​നു സ​മീ​പം കാ​ർ 150 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​യ്ക്കു മ​റി​ഞ്ഞു.

നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കൊ​ച്ചി​യി​ൽ നി​ന്ന് ദേ​വി​കു​ളം കോ​ട​തി​യി​ൽ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​രി​ക​യാ​യി​രു​ന്ന സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ഇ​ന്ന​ലെ രാ​വി​ലെ 8.30ഓ​ടെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ വ​ടു​ത​ല വെ​ങ്കി​ട്ട് മ​ഹാ​ദേ​വ​ൻ (53), മ​ക​ൾ ഐ​ശ്വ​ര (21), അ​ഭി​ഭാ​ഷ​ക​ൻ ര​വി​പു​രം സ്വ​ദേ​ശി ജീ​മോ​ൻ പി. ​ഏ​ബ്ര​ഹാം (63), വെ​ള്ള​ത്തൂ​വ​ൽ മ​ണ​ലേ​ത്ത് ഷി​ജു സൈ​മ​ണ്‍ (38) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കോ​ത​മം​ഗ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.