കാ​ഴ്ച​മ​റ​ച്ച് റോ​ഡി​നി​രു​വ​ശ​വും കാ​ടു​ക​ൾ; വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​പ​ക​ട​ഭീ​ഷ​ണി
Thursday, September 19, 2019 10:03 PM IST
നെ​ടു​ങ്ക​ണ്ടം: കു​മ​ളി- മൂ​ന്നാ​ർ സം​സ്ഥാ​ന​പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും വാ​ഹ​ന​യാ​ത്ര​യ്ക്ക് ത​ട​സ​മാ​കു​ന്ന നി​ല​യി​ൽ വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന കാ​ട് വെ​ട്ടി​മാ​റ്റാ​ൻ ന​ട​പ​ടി​യി​ല്ല.

പു​ളി​യ​ൻ​മ​ല മു​ത​ൽ ഉ​ടു​ന്പ​ൻ​ചോ​ല വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് വാ​ഹ​ന​യാ​ത്രി​ക​രു​ടെ കാ​ഴ്ച​മ​റ​ച്ച് റോ​ഡി​ലേ​ക്ക് കാ​ടു​വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന​ത്.

കോ​ളാ​ന്പി പൂ​ക്ക​ൾ അ​ട​ക്ക​മു​ള്ള കാ​ട്ടു​ചെ​ടി​ക​ളാ​ണ് ഏ​റെ​യും. കൊ​ടും​വ​ള​വു​ക​ളി​ല​ട​ക്കം റോ​ഡി​ലേ​ക്കു വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കും.

ദി​വ​സ​ങ്ങ​ൾ​ക്കു​മു​ന്പ് നെ​ടു​ങ്ക​ണ്ടം ക​ര​ടി​വ​ള​വി​ന് സ​മീ​പം ബ​സ് സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചി​രു​ന്നു. ഇ​വി​ടെ കാ​ഴ്ച​മ​റ​യ്ക്കു​ന്ന ത​ര​ത്തി​ലാ​ണ് കു​റ്റി​ക്കാ​ട് വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന​ത്. പ്ര​ള​യ​കാ​ല​ത്ത് ത​ക​ർ​ന്ന റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം വൈ​കു​ന്ന​തും അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു.
നെ​ടു​ങ്ക​ണ്ടം ടൗ​ണി​നു​സ​മീ​പ​ത്താ​യി ക​ൽ​ക്കൂ​ന്ത​ൽ ഭാ​ഗ​ത്ത് ര​ണ്ടി​ട​ങ്ങ​ളി​ലാ​ണ് റോ​ഡ് ഇ​ടി​ഞ്ഞു​പോ​യ​ത്. ഇ​വി​ട​ങ്ങ​ളി​ൽ ഇ​പ്പോ​ഴും വ​ണ്‍​വേ ഗ​താ​ഗ​ത​മാ​ണ്.