മാ​ങ്ക​ട​വി​നു സ​മീ​പം കൃ​ഷി​ഭൂ​മി ഇ​ടി​ഞ്ഞു​താ​ഴു​ന്നു
Thursday, September 19, 2019 10:04 PM IST
അ​ടി​മാ​ലി: വെ​ള്ള​ത്തു​വ​ൽ വി​ല്ലേ​ജി​ൽ മാ​ങ്ക​ട​വി​നു സ​മീ​പം നാ​യി​ക്കു​ന്നി​ൽ കൃ​ഷി​ഭൂ​മി ഇ​ടി​ഞ്ഞു​താ​ഴ്ന്നു. സോ​യി​ൽ പൈ​പ്പിം​ഗ് ആ​ണെ​ന്ന് സം​ശ​യം. കാ​ർ​മ​ൽ മാ​താ ഹൈ​സ്കു​ളി​നു മു​ൻ​വ​ശ​ത്തു​ള്ള കാ​ക്ക​നാ​ട് എ​സ്റ്റേ​റ്റി​ലാ​ണ് അ​ഞ്ച​ടി​യോ​ളം വ്യാ​സ​ത്തി​ൽ 30 അ​ടി താ​ഴ്ച​യി​ൽ ഭൂ​മി താ​ഴ്ന്ന​ത്.
ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് വൃ​ത്താ​കൃ​തി​യി​ൽ ഭൂ​മി താ​ഴ്ന്ന​ത് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം മ​ഴ​ക്കെ​ടു​തി​യി​ൽ ഈ ​പ്ര​ദേ​ശ​ത്ത് മ​ണ്ണി​ട​ച്ചി​ലും ഉ​രു​ൾ​പൊ​ട്ട​ലും ഉ​ണ്ടാ​യി​രു​ന്നു. അ​ന്ന് വി​ദ​ഗ്ധ സം​ഘ​ങ്ങ​ൾ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​പ്പോ​ൾ മ​ണ്ണി​ന​ടി​യി​ലൂ​ടെ വെ​ള്ളം ഒ​ഴു​കു​ന്ന സോ​യി​ൽ പൈ​പ്പിം​ഗ് പ്ര​തി​ഭാ​സം ഉ​ണ്ടാ​കു​ന്ന​താ​യി റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.
ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും ഭൂ​മി​യി​ൽ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​തു​ സം​ബ​ന്ധി​ച്ച് വെ​ള്ള​ത്തു​വ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ മേ​ല​ധി​കാ​രി​ക​ൾ​ക്ക് റി​പ്പോ​ർു​ന​ൽ​കും