പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മു​ള​യും രാ​മ​ച്ച​വും ന​ട്ടു​പി​ടി​പ്പി​ക്കാ​ൻ പ​ദ്ധ​തി
Thursday, September 19, 2019 10:06 PM IST
തൊ​ടു​പു​ഴ : മ​ണ്ണി​ടി​ച്ചി​ലും മ​ണ്ണൊ​ലി​പ്പും ത​ട​യു​ന്ന​തി​നും പു​ഴ​യോ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​യി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മു​ള, രാ​മ​ച്ചം, പ​ട​ർ​ന്നു വ​ള​രു​ന്ന തീ​റ്റ​പ്പു​ല്ല് (കോം​ഗോ സി​ഗ്ന​ൽ) എ​ന്നി​വ വ്യാ​പ​ക​മാ​യി ന​ട്ടു പി​ടി​പ്പി​ക്കു​ന്ന​തി​ന് ഹ​രി​ത​കേ​ര​ള​വു​മാ​യി ചേ​ർ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം പ​ദ്ധ​തി ത​യാ​റാ​ക്കും.
തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​കും പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ക. ഓ​രോ പ​ഞ്ചാ​യ​ത്തി​നും അ​വ​രു​ടെ പ്ര​ദേ​ശ​ങ്ങ​ൾ​ക്ക​നു​യോ​ജ്യ​മാ​യ ഇ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത് ന​ട്ടു​പി​ടി​പ്പി​ക്കാം.
അ​തി​നാ​വ​ശ്യ​മാ​യ സാ​ങ്കേ​തി​കോ​പ​ദേ​ശ​ങ്ങ​ൾ പ​ഞ്ചാ​യ​ത്തു​ക​ൾ ല​ഭ്യ​മാ​ക്കും. ഇ​തു സം​ബ​ന്ധി​ച്ച് ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന മേ​ധാ​വി​ക​ൾ​ക്ക് അ​റി​വു ന​ൽ​കു​ന്ന​തി​നാ​യി ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് ജി​ല്ലാ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ഏ​ക​ദി​ന ശി​ല്പ​ശാ​ല ന​ട​ത്തും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രും ഹ​രി​ത​കേ​ര​ളം പ​ഞ്ചാ​യ​ത്തു ത​ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ അ​സി. സെ​ക്ര​ട്ട​റി​മാ​രു​മാ​ണ് ശി​ൽ​പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ക്കു​ക. കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ഗ്രോ​ണ​മി വി​ഭാ​ഗം മു​ൻ മേ​ധാ​വി​ക​ളാ​യ ഡോ. ​സി ജോ​ർ​ജ് തോ​മ​സ്, ഡോ.​ടി.​എ​ൻ. ജ​ഗ​ദീ​ഷ് കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജി.​എ​സ്. മ​ധു അ​റി​യി​ച്ചു.