ോഓണം കഴിഞ്ഞിട്ടും വാ​ഴ​പ്പ​ഴ​ങ്ങ​ൾ​ക്ക് ഇത്തവണ റി​ക്കാ​ർ​ഡ് വി​ല
Friday, September 20, 2019 10:02 PM IST
തൊ​ടു​പു​ഴ:​വാ​ഴ​പ്പ​ഴ​ങ്ങ​ൾ​ക്ക് റി​ക്കാ​ർ​ഡ് വി​ല. സ​മീ​പ​നാ​ളി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന​വി​ല​യാ​ണ് വാ​ഴ​പ്പ​ഴ​ങ്ങ​ൾ​ക്ക്.​സാ​ധാ​ര​ണ വി​പ​ണി​യി​ൽ ല​ഭ്യ​മാ​കു​ന്ന ഞാ​ലി​പ്പൂ​വ​ൻ, പാ​ള​യം​കോ​ട​ൻ, റോ​ബ​സ്റ്റ, ഏ​ത്ത​പ്പ​ഴം എ​ന്നി​വ​യ്ക്കാ​ണ് വി​ല ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ഇ​തി​ൽ ഏ​റ്റ​വും കൂ​ടി​യ വി​ല ഞാ​ലി​പ്പൂ​വ​നാ​ണ്. കി​ലോ​യ്ക്ക് 80-85 രൂ​പ വ​രെ വി​ല ഉ​യ​ർ​ന്ന​പ്പോ​ൾ പാ​ള​യം​കോ​ട​നു 40-45 എ​ന്ന തോ​തി​ലും റോ​ബ​സ്റ്റ​ക്ക് 30-35, ഏ​ത്ത​പ്പ​ഴ​ത്തി​നു 60-65 എ​ന്ന തോ​തി​ലു​മാ​ണ് വി​ല ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വാ​ഴ​പ്പ​ഴ​ങ്ങ​ൾ​ക്ക് പൊ​തു​വെ നേ​രി​യ വി​ല വ​ർ​ധ​ന ഉ​ണ്ടാ​കാ​റു​ണ്ടെ​ങ്കി​ലും ഓ​ണം ക​ഴി​ഞ്ഞ് ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും വി​ല ഉ​യ​ർ​ന്നു​ത​ന്നെ നി​ൽ​ക്കു​ക​യാ​ണ്. ഞാ​ലി​പ്പൂ​വ​ൻ പ​ഴ​ത്തി​നാ​ണ് കൂ​ടു​ത​ൽ ആ​വ​ശ്യ​ക്കാ​രു​ള്ള​ത്. സ​ദ്യ​ക​ൾ​ക്കും മ​റ്റും കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പ​ഴ​മാ​യ​തി​നാ​ലാ​ണി​ത്.​അ​തി​നാ​ൽ വ​ലി​യ വി​ല​കൊ​ടു​ത്തും വാ​ങ്ങാ​ൻ ആ​ളു​ക​ൾ നി​ർ​ബ​ന്ധി​ത​രാ​കു​ന്നു. ഞാ​ലി​പ്പൂ​വ​നു പൊ​തു​വെ ഉ​യ​ർ​ന്ന​വി​ല​നി​ല​നി​ൽ​ക്കു​ന്പോ​ഴും ചെ​റു​പ​ഴ​ങ്ങ​ൾ​ക്ക് കാ​ര്യ​മാ​യി വി​ല വ​ർ​ധി​ച്ചി​രു​ന്നി​ല്ല.


എ​ന്നാ​ൽ അ​ടു​ത്ത​നാ​ളി​ൽ മ​റ്റു പ​ഴ​ങ്ങ​ൾ​ക്കും വി​ല ഉ​യ​രു​ക​യാ​യി​രു​ന്നു. ഓ​ണ​ക്കാ​ല​ത്ത് കൃ​ഷി​വ​കു​പ്പി​ന്‍റെ ഇ​ട​പെ​ട​ൽ​മൂ​ലം ഇ​ക്കു​റി ഏ​ത്ത​ക്കാ​യ​യു​ടെ വി​ല കു​തി​ച്ചു​യ​രു​ന്ന​തി​നു ക​ടി​ഞ്ഞാ​ണി​ടാ​നാ​യി. വി​പ​ണി​വി​ല​യേ​ക്കാ​ൾ പ​ത്തു​ശ​ത​മാ​നം കൂ​ടി​യ വി​ല​യ്ക്ക് ക​ർ​ഷ​ക​രി​ൽ നി​ന്നു ഏ​ത്ത​ക്കാ​യ വാ​ങ്ങി 10 ശ​ത​മാ​നം കു​റ​ഞ്ഞ വി​ല​യ്ക്ക് വി​പ​ണി​യി​ൽ വി​ല്പ​ന ന​ട​ത്തി​യ​തു മൂ​ല​മാ​ണ് ആ​ഭ്യ​ന്ത​ര​വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റം ഒ​രു​പ​രി​ധി​വ​രെ ത​ട​യാ​നാ​യ​ത്. ഇ​തേ തു​ട​ർ​ന്നു ഓ​ണ​സീ​സ​ണി​ൽ കി​ലോ​യ്ക്ക് 50 രൂ​പ​യി​ൽ താ​ഴെ​യാ​യി​രു​ന്ന ഏ​ത്ത​ക്കാ​യ വി​ല ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ 50 രൂ​പ​യ്ക്കു​മു​ക​ളി​ലാ​ണ് മൊ​ത്ത​ക്ക​ച്ച​വ​ടം ന​ട​ന്ന​ത്. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ള​വെ​ടു​പ്പ് കൂ​ടു​ത​ലാ​യി ന​ട​ന്ന​തി​നാ​ൽ വി​പ​ണി​യി​ൽ ഏ​ത്ത​ക്കാ​യ​യു​ടെ വ​ര​വും കു​റ​ഞ്ഞി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട്ടി​ലും ഇ​ത്ത​വ​ണ ഉ​ത്പാ​ദ​നം കു​റ​വാ​ണ്. വേ​ന​ൽ​ക്കാ​ല​ത്തെ ക​ടു​ത്ത ചൂ​ടും കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യെ​തു​ട​ർ​ന്നു​ണ്ടാ​യ കൃ​ഷി നാ​ശ​വും ഉ​ത്പാ​ദ​ന​ത്തെ കാ​ര്യ​മാ​യി ബാ​ധി​ച്ച​താ​ണ് നി​ല​വി​ലെ വി​ല വ​ർ​ധ​ന​വി​നു കാ​ര​ണ​മെ​ന്നു വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു.
വാ​ഴ​പ്പ​ഴ​ങ്ങ​ൾ​ക്ക് വി​ല ഉ​യ​രു​ന്ന​ത് വാ​ഴ ക​ർ​ഷ​ക​ർ​ക്ക് ഗു​ണ​ക​ര​മാ​യി​രി​ക്കു​ക​യാ​ണ്.