നി​ർ​മാ​ണസാ​മ​ഗ്രി​ക​ൾ മാ​റ്റാ​നു​ള്ള ക​രാ​റു​കാ​ര​ന്‍റെ ശ്ര​മം ത​ട​ഞ്ഞു
Saturday, September 21, 2019 11:16 PM IST
രാ​ജ​കു​മാ​രി: ചി​ന്ന​ക്ക​നാ​ൽ - സൂ​ര്യ​നെ​ല്ലി റോ​ഡ് നി​ർ​മാ​ണം ക​രാ​റെ​ടു​ത്ത തൃ​ശൂ​ർ ആ​സ്ഥാ​ന​മാ​യ സ്വ​കാ​ര്യ ക​ന്പ​നി നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ തി​രി​കെ കൊ​ണ്ടു​പോ​കു​ന്ന​ത് നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി സാ​മ​ഗ്രി​ക​ളും വാ​ഹ​ന​ങ്ങ​ളും സ്ഥ​ല​ത്ത് എ​ത്തി​ച്ചി​രു​ന്നെ​ങ്കി​ലും റോ​ഡു​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ല്ല.

ക​ന്പ​നി സൂ​ര്യ​നെ​ല്ലി​ക്കു സ​മീ​പം സ്ഥാ​പി​ച്ചി​രു​ന്ന മി​ക്സിം​ഗ് യൂ​ണി​റ്റും മ​ണ്ണു​മാ​ന്തി യ​ന്ത്ര​വും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ തി​രി​കെ കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​താ​ണ് നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​ത്. റോ​ഡു​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​തെ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ മാ​റ്റാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് നാ​ട്ടു​കാ​ർ.

ശാ​ന്ത​ൻ​പാ​റ എ​സ്ഐ രാ​ധാ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​രു​വി​ഭാ​ഗ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷാ​വ​സ്ഥ​യ്ക്ക് അ​യ​വു​വ​ന്ന​ത്.ക​ന്പ​നി അ​ധി​കൃ​ത​രും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി പോ​ലീ​സ് ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ന​വം​ബ​റി​ൽ റോ​ഡു​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ക​രാ​ർ ക​ന്പ​നി അ​റി​യി​ച്ചു. ഇ​തോ​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നാ​യി ഒ​രു ടാ​ർ മി​ക്സിം​ഗ് വാ​ഹ​നം​മാ​ത്രം കൊ​ണ്ടു​പോ​കാ​ൻ നാ​ട്ടു​കാ​ർ അ​നു​വ​ദി​ച്ചു.