കോ​ള​ജി​നെ​തി​രേ​യു​ള്ള പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​തം: മാ​നേ​ജ്മെ​ന്‍റ്
Saturday, September 21, 2019 11:17 PM IST
മു​രി​ക്കാ​ശേ​രി: മാ​ർ​സ്ലീ​വ കോ​ള​ജി​നെ​തി​രേ​യു​ള്ള പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ് പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. മൂ​ന്നാം​വ​ർ​ഷ ബി​സി​എ വി​ദ്യാ​ർ​ഥി​നി​യെ അ​തേ ക്ലാ​സി​ലെ ഒ​രു ആ​ണ്‍​കു​ട്ടി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പെ​ണ്‍​കു​ട്ടി​യെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും മാ​താ​പി​താ​ക്ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പോ​ലീ​സി​നേ​യും വി​വ​രം ധ​രി​പ്പി​ച്ച​താ​ണ്. അ​ക്ര​മം ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​യെ സം​ഭ​വ​ദി​വ​സം​ത​ന്നെ കോ​ള​ജി​ൽ​നി​ന്നും സ​സ്പെ​ൻ​ഡു​ചെ​യ്യു​ക​യും അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ നി​യ​മി​ക്കു​ക​യും ചെ​യ്ത​താ​ണ്.

വി​ദ്യാ​ർ​ഥി​യു​ടെ മാ​താ​പി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി കാ​ര്യ​ങ്ങ​ൾ ബോ​ധി​പ്പി​ച്ച് അ​വ​രോ​ടൊ​പ്പം അ​യ​യ്ക്കു​ക​യും ചെ​യ്തു. അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

എ​ന്നാ​ൽ സം​ഭ​വം​ന​ട​ന്ന് ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ചി​ല മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന വാ​ർ​ത്ത​ക​ൾ കെ​ട്ടി​ച്ച​മ​ച്ച​താ​ണ്. അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ദു​രു​ദ്ദേ​ശ്യ​പ​ര​മാ​ണെ​ന്നും മാ​നേ​ജ്മെ​ന്‍റ് പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.