ഗ്യാ​പ് റോ​ഡി​ൽ മ​ണ്ണി​ടി​ഞ്ഞു കാ​ണാ​താ​യ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; മ​റ്റൊ​രാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു
Wednesday, October 9, 2019 10:38 PM IST
മൂ​ന്നാ​ർ: ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ ലോ​ക്കാ​ട് ഗ്യാ​പ്പി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ ര​ണ്ടു​പേ​രി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ത​മി​ഴ്നാ​ട് ദി​ണ്ടു​ക്ക​ൽ സ്വ​ദേ​ശി ഉ​ദ​യ​ന്‍റെ (19) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. കാ​ണാ​താ​യ ത​മി​ഴ്നാ​ട് കൃ​ഷ്ണ​പു​രം കു​ന്ന​ത്തൂ​ർ സ്വ​ദേ​ശി ത​മി​ഴ​ര​സ​നു​വേ​ണ്ടി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

ഇ​ടി​ഞ്ഞു​വീ​ണ പാ​റ​ക്കെ​ട്ടു​ക​ൾ​ക്കി​ട​യി​ൽ നി​ന്നു​മാ​ണ് ഉ​ദ​യ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പാ​റ പൊ​ട്ടി​ച്ചെ​ടു​ക്കു​ന്ന ഹി​റ്റാ​ച്ചി​യു​ടെ ക്ലീ​ന​റാ​യാ​ണ് ഇ​യാ​ൾ ജോ​ലി​ചെ​യ്തി​രു​ന്ന​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചി​ന് കാ​ണാ​താ​യ​വ​ർ​ക്കു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​രു​ന്നു. പ​ത്തോ​ടെ ഉ​ദ​യ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

വ​ലി​യ പാ​റ​ക്കെ​ട്ടു​ക​ൾ റോ​ഡി​ലേ​ക്കു വീ​ണ​തു​മൂ​ലം റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. റോ​ഡ് ത​ക​ർ​ന്ന​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​ല​ച്ചു. രാ​ജാ​ക്കാ​ട്, ശാ​ന്ത​ന്പാ​റ, മൂ​ന്നാ​ർ, ദേ​വി​കു​ളം തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള പോ​ലീ​സി​ന്‍റെ​യും അ​ഗ്നി​ശ​മ​ന ര​ക്ഷാ​സേ​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.

ഉ​ദ​യ​നും ത​മി​ഴ​ര​സി​നു​മൊ​പ്പം പ​ട്ടാ​ന്പി സ്വ​ദേ​ശി​യാ​യ ടി​പ്പ​ർ ഡ്രൈ​വ​ർ സു​ബൈ​ർ, ജെ​സി​ബി ഓ​പ്പ​റേ​റ്റ​ർ വ​ത്ത​ല​ഗു​ണ്ട് സ്വ​ദേ​ശി പാ​ൽ​രാ​ജ് എ​ന്നി​വ​രും അ​പ​ക​ട​ത്തി​ൽ​പെ​ട്ടി​രു​ന്നു. ഇ​വ​രെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ​ചേ​ർ​ന്ന് ര​ക്ഷ​പ്പെടു​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ര​ണ്ടു ടി​പ്പ​ർ ലോ​റി​ക​ൾ ക​ല്ലു​ക​ൾ​ക്കി​ട​യി​ൽ​പെ​ട്ട് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. ചൊ​വ്വാ​ഴ്ച ഉ​ച്ച​മു​ത​ൽ പെ​യ്ത ക​ന​ത്ത​മ​ഴ​യാ​ണ് വീ​ണ്ടും മ​ല​യി​ടി​ച്ചി​ലി​നു കാ​ര​ണ​മാ​യ​ത്. റോ​ഡി​ൽ​നി​ന്നും പാ​റ പൊ​ട്ടി​ച്ചു​നീ​ക്കു​ന്ന ജോ​ലി​ക​ളാ​യി​രു​ന്നു മ​ല​യി​ടി​ച്ചി​ലു​ണ്ടാ​യ ഭാ​ഗ​ത്ത് ന​ട​ന്നു​വ​ന്നി​രു​ന്ന​ത്. മ​ഴ ക​ന​ത്ത​തോ​ടെ പ​ണി​നി​ർ​ത്തി ഭൂ​രി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ളും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന​ത് വൈ​കു​ന്നേ​രം അ​ഞ്ചി​നു ശേ​ഷ​മാ​ണ്. മ​ണ്ണി​ടി​ഞ്ഞു​വീ​ണ ഭാ​ഗ​ത്ത് നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ളാ​ണ് പ​ണി​യെ​ടു​ത്തി​രു​ന്ന​ത്.

മ​ണ്ണി​ടി​ഞ്ഞു​വീ​ണ ഭാ​ഗ​ത്തി​നി​രു​വ​ശ​വും ഇ​തു​വ​ഴി ക​ട​ന്നു​പോ​കാ​ൻ കാ​ത്തു​കി​ട​ന്നി​രു​ന്ന വാ​ഹ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രും ക​ഷ്ടി​ച്ചാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. 500 അ​ടി​യി​ല​ധി​കം ഉ​യ​ര​മു​ള്ള മ​ല​മു​ക​ളി​ൽ​നി​ന്നു​മാ​ണ് പാ​റ​ക്ക​ല്ലു​ക​ൾ താ​ഴേ​ക്കു പ​തി​ച്ച​ത്. മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ ഭാ​ഗ​ത്ത് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ടി. ​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു.