ഭൂ​മി പ്ര​ശ്നം ജി​ല്ല​യെ നി​ശ്ച​ല​മാ​ക്കും: ഡീ​ൻ കു​ര്യാ​ക്കോ​സ്
Saturday, October 12, 2019 11:18 PM IST
ചെ​റു​തോ​ണി: സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​റ​ക്കി​യി​രി​ക്കു​ന്ന പു​തി​യ ഭൂ​നി​യ​മം ജി​ല്ല​യെ നി​ശ്ച​ല​മാ​ക്കു​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി. ഇ​ടു​ക്കി​യി​ൽ ന​ട​ന്ന ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ, വ്യാ​പാ​രി​വ്യ​വ​സാ​യി, ക​ർ​ഷ​ക, മ​ത,സാ​മൂ​ഹ്യ, സ​ന്ന​ദ്ധ സം​ഘ​ട​നാ നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ടു​ക്കി ജി​ല്ല​യ്ക്കു മാ​ത്ര​മാ​യി ഒ​രു നി​യ​മം കൊ​ണ്ടു​വ​ന്നാ​ൽ ജി​ല്ല​യി​ലെ വ്യാ​പാ​ര വാ​ണി​ജ്യ ടൂ​റി​സം മേ​ഖ​ല​ക​ൾ ത​ക​രും. 1500 സ്ക്വ​യ​ർ​ഫി​റ്റ് മാ​ത്ര​മു​ള്ള കെ​ട്ടി​ട​മാ​ണ് പ​ണി​യാ​ൻ അ​നു​വ​ദി​ക്കു​ന്ന​തെ​ങ്കി​ൽ ജി​ല്ല​യി​ൽ ഇ​നി ഒ​രു വ്യാ​പാ​ര സ്ഥാ​പ​ന​വും കാ​ണി​ല്ല. ഈ ​പ്ര​ശ്ന​ത്തി​ൽ ജി​ല്ല​യി​ലെ എ​ല്ലാ ജ​ന​ങ്ങ​ളും ഒ​റ്റ​ക്കെ​ട്ടാ​യി അ​ണി​നി​ര​ക്ക​ണ​മെ​ന്നും എം​പി പ​റ​ഞ്ഞു.ചെ​റു​തോ​ണി​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ളും മ​ത​നേ​താ​ക്ക​ളും​ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം സ​ർ​ക്കാ​രി​ൽ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് യോ​ഗം തീ​രു​മാ​നി​ച്ചു.

എം​എ​ൽ​എ​മാ​രാ​യ പി.​ജെ. ജോ​സ​ഫ്, റോ​ഷി അ​ഗ​സ്റ്റി​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി മു​ക്കാ​ട്ട്, റെ​ജി പ​ന​ച്ചി​ക്ക​ൽ, ആ​ലീ​സ് സ​ണ്ണി, ആ​ർ. മു​രു​കേ​ശ​ൻ, സ​ണ്ണി പൈ​ന്പി​ള്ളി, പി. ​രാ​ജ​ൻ, എ​ൽ​ദോ​സ് പു​ളി​ച്ചോ​ട്ടി​ൽ, അ​ജ​യ​ൻ, നാ​സ​ർ മൗ​ല​വി, ആ​ർ. മ​ണി​ക്കു​ട്ട​ൻ, എ.​ഒ. സാം, ​ജോ​സു​കു​ട്ടി ഒ​ഴു​ക​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.