മോ​ഷ്ടാ​വി​ന്‍റെ മ​ര​ണം: മൂ​ന്നു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ
Saturday, October 12, 2019 11:18 PM IST
രാ​ജ​കു​മാ​രി: ത​മി​ഴ്നാ​ട് ബോ​ഡി​നാ​യ്ക്ക​ന്നൂ​രി​ലെ പു​തൂ​രി​ൽ​നി​ന്നും ബൈ​ക്ക് മോ​ഷ്ടി​ച്ച് കേ​ര​ള​ത്തി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ പി​ന്നാ​ലെ എ​ത്തി​യ യു​വാ​ക്ക​ളു​ടെ അ​ടി​യേ​റ്റ് ബോ​ഡി​നാ​യ്ക്ക​ന്നൂ​ർ തൊ​ങ്കി​ശേ​രി സ്വ​ദേ​ശി ബാ​ബു (45) മ​രി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​രെ കു​ര​ങ്ങി​ണി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.ത​മി​ഴ്നാ​ട് പു​തൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​രു​ൾ പാ​ണ്ടി (24), അ​ജി​ത് കു​മാ​ർ (23), മ​ണി​ക​ണ്ഠ​ൻ (24) എ​ന്നി​വ​രെ​യാ​ണ് ബോ​ഡി​നാ​യ്ക്ക​ന്നൂ​ർ ഡി​വൈ​എ​സ്പി ഈ​ശ്വ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ്​ചെ​യ്ത​ത്.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. മ​ർ​ദ​ന​മേ​റ്റു ത​ള​ർ​ന്നു​വീ​ണ മോ​ഷ്ടാ​വി​നെ യു​വാ​ക്ക​ൾ റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ചു​പോ​യി. ഇ​തു​വ​ഴി​യെ​ത്തി​യ ഓ​ട്ടോ ഡ്രൈ​വ​റാ​ണ് ബോ​ഡി​നാ​യ്ക്ക​ന്നൂ​രി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ഇ​യാ​ളെ എ​ത്തി​ച്ച​ത്. വ​ഴി​മ​ധ്യേ മ​രി​ച്ച​താ​യാ​ണ് വി​വ​രം.
പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബാ​ബു​വി​ന്‍റെ മൃ​ത​ദേ​ഹം ബോ​ഡി​നാ​യ്ക്ക​ന്നൂ​രി​ലെ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡു​ചെ​യ്തു.