മ​ദാ​മ്മ​ക്കു​ളം റോ​ഡി​ൽ മാ​ലി​ന്യ​ക്കൂ​ന്പാ​രം
Saturday, October 12, 2019 11:20 PM IST
പീ​രു​മേ​ട്: മ​ദാ​മ്മ​ക്കു​ളം റോ​ഡി​ലെ മാ​ലി​ന്യ​കൂ​ന്പാ​രം സ​ഞ്ചാ​രി​ക​ളു​ടെ മ​നം മ​ടു​പ്പി​ക്കു​ന്നു. അ​വ​ധി​ക്കാ​ലം ആ​ഘോ​ഷ​മാ​ക്കാ​ൻ കു​ട്ടി​ക്കാ​ന​ത്തും വാ​ഗ​മ​ണ്ണി​ലും സ​ഞ്ചാ​രി​ക​ളു​ടെ വ​ലി​യ തി​ര​ക്കാ​യി​രു​ന്നു.

ഹൈ​റേ​ഞ്ചി​ൽ എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളി​ൽ ഏ​റെ​പേ​രും മ​ദാ​മ്മ​ക്കു​ളം - ഉ​റു​ന്പി​ക്ക​ര വ​ഴി യാ​ത്ര ചെ​യ്യാ​റു​ണ്ട്. കു​ട്ടി​ക്കാ​ന​ത്തു​നി​ന്നും ക​ട്ട​പ്പ​ന റോ​ഡി​ൽ സ​ഞ്ച​രി​ച്ച് ആ​ഷ്‌ലി ക​വ​ല​യി​ൽ​നി​ന്നു മ​ദാ​മ്മ​ക്കു​ള​ത്തേ​ക്ക് പോ​കാം. പ്ര​കൃ​തി ര​മ​ണീ​യ​മാ​യ ഈ ​റോ​ഡി​നു വ​ശ​ത്ത് കൂ​ടി​ക്കി​ട​ക്കു​ന്ന പ്ലാ​സ്റ്റി​ക് അ​ട​ക്ക​മു​ള്ള മാ​ലി​ന്യ​മാ​ണ് സ​ഞ്ചാ​രി​ക​ളെ വ​ല​യ്ക്കു​ന്ന​ത്.

മ​ദാ​മ്മ​ക്കു​ളം റോ​ഡി​ൽ ബൈ​സ​ൻ​വാ​ലി പ്ര​ദേ​ശ​ത്താ​ണ് മാ​ലി​ന്യം കൂ​ടി​ക്കി​ട​ക്കു​ന്ന​ത്. പീ​രു​മേ​ട് പ​ഞ്ചാ​യ​ത്ത് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​മാ​ണ് ഇ​വി​ടെ ത​ള്ളു​ന്ന​ത്. ദേ​ശീ​യ പാ​ത​യോ​ര​ത്ത് മ​ത്താ​യി​കൊ​ക്ക​യി​ലാ​യി​രു​ന്നു പ​ഞ്ചാ​യ​ത്ത് മാ​ലി​ന്യം ത​ള്ളി​യി​രു​ന്ന​ത്. ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തെ​തു​ട​ർ​ന്ന് മ​ത്താ​യികൊ​ക്ക​യി​ലെ മാ​ലി​ന്യം ത​ള്ള​ൽ നി​ർ​ത്തി. തു​ട​ർ​ന്നാ​ണ് ബൈ​സ​ൻ​വാ​ലി​യി​ൽ മാ​ലി​ന്യം ത​ള്ള​ൽ തു​ട​ങ്ങി​യ​ത്.

മാ​ലി​ന്യം കു​ഴി​യെ​ടു​ത്തു മൂ​ടു​മെ​ന്നാ​ണ് അ​ന്ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി പ​റ​ഞ്ഞി​രു​ന്ന​തെ​ങ്കി​ലും ലോ​ഡു​ക​ണ​ക്കി​ന് മാ​ലി​ന്യം ത​ള്ളി​യ​ത​ല്ലാ​തെ മ​ണ്ണി​ട്ടു​മൂ​ടി​യി​ല്ല. ഈ ​മാ​ലി​ന്യ​മാ​ണ് ഇ​വി​ടെ കു​ന്നു​കൂ​ടി ദു​ർഗന്ധം വ​മി​ക്കു​ന്ന​ത്. മാ​ലി​ന്യം ഭ​ക്ഷി​ക്കാ​ൻ എ​ത്തു​ന്ന നാ​യ്ക​ളും ക​ന്നു​കാ​ലി​ക​ളും സ​ഞ്ചാ​രി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​ണ്.

മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ പ​രാ​തി​യെ​തു​ട​ർ​ന്ന് ഇ​വി​ടെ മാ​ലി​ന്യം ത​ള്ളു​ന്ന​ത് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞി​രു​ന്നു. ഉ​ത്ത​ര​വി​നെ​തു​ട​ർ​ന്ന് മൂ​ന്നു​മാ​സ​മാ​യി പ​ഞ്ചാ​യ​ത്ത് ഇ​വി​ടെ മാ​ലി​ന്യം ത​ള്ളു​ന്ന​ത് നി​ർ​ത്തി. എ​ന്നാ​ൽ മു​ൻ​പ് ഇ​വി​ടെ ത​ള്ളി​യ മാ​ലി​ന്യം അ​തേ​പ​ടി കി​ട​ക്കു​ക​യാ​ണ്.