‘കൂ​ട്ടു​കൂ​ടാം ച​ങ്ങാ​തി’ തു​ട​ങ്ങി
Saturday, October 12, 2019 11:20 PM IST
രാ​ജ​കു​മാ​രി: സ​മ​ഗ്ര ശി​ക്ഷ ഇ​ടു​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ൾ പ്രാ​യ​മെ​ത്തി​യ മു​ഴു​വ​ൻ കു​ട്ടി​ക​ളേ​യും വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സ​ന്പൂ​ർ​ണ വി​ദ്യാ​ല​യ പ്ര​വേ​ശ​നം ഒ​രു​ക്കു​ക, കൊ​ഴി​ഞ്ഞു​പോ​ക്ക് ത​ട​യു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന ‘സ്റ്റെ​പ്’ പ​ദ്ധ​തി​യു​ടെ മൂ​ന്നാം​ഘ​ട്ട​മാ​യ ‘കൂ​ട്ടു​കൂ​ടാം ച​ങ്ങാ​തി​’ക്ക് ശാ​ന്ത​ൻ​പാ​റ ഗ​വ. ഹൈ​സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഇ​ത​ര സം​സ്ഥാ​ന കു​ട്ടി​ക​ളു​ടെ പ്ര​വേ​ശ​നോ​ൽ​സ​വം ന​ട​ന്നു. ശാ​ന്ത​ൻ​പാ​റ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി 17 ഇ​ത​ര സം​സ്ഥാ​ന കു​ട്ടി​ക​ൾ സ്കൂ​ളി​ൽ ചേ​ർ​ന്നു.സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ശാ​ന്ത​ൻ​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ര​സ്വ​തി സെ​ൽ​വം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി പ​ന​ച്ചി​ക്ക​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു.

നെ​ടു​ങ്ക​ണ്ടം ബി​പി​ഒ തോ​മ​സ് ജോ​സ​ഫ്, എ​സ്എ​സ്കെ ഇ​ടു​ക്കി ബി​പി​ഒ പി.​കെ. ഗം​ഗാ​ധ​ര​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് പി.​ടി. മു​രു​ക​ൻ, ക്ഷേ​മ​കാ​ര്യ ചെ​യ​ർ​മാ​ൻ സേ​നാ​പ​തി ശ​ശി, ദേ​വി​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബി​ജു വ​ട്ട​മ​റ്റം, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ പ്ര​ദീ​പ്കു​മാ​ർ, കോ - ​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്.​ആ​ർ. സു​രേ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.