പ്ര​തി​ഭാ സം​ഗ​മം
Saturday, October 12, 2019 11:20 PM IST
വ​ണ്ട​ൻ​മേ​ട്: എം​ഇ​എ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ര​തി​ഭാ​സം​ഗ​മ​വും വാ​ർ​ഷി​ക ക​ലോ​ൽ​സ​വ​വും ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​രം എം​പി കൈ​മാ​റി. സ്കൂ​ൾ വാ​ർ​ഷി​ക ക​ലോ​ൽ​സ​വ​വും അ​ര​ങ്ങേ​റി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജാ​ൻ​സി റെ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​എ. സി​ദ്ധീ​ഖ്, പ്രി​ൻ​സി​പ്പ​ൽ വി.​കെ. റ​ഫീ​ഖ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ മാ​യ വ​സു​ന്ധ​രാ​ദേ​വി, പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് മാ​ന​ങ്കേ​രി, സ്കൂ​ൾ മാ​നേ​ജിം​ഗ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി.​എ. ഷാ​ജി​മോ​ൻ, ഫൈ​സ​ൽ ക​മാ​ൽ, രാ​ജു ബേ​ബി, സി​നി സ്ക​റി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.