എ​ൻ​സി​സി അ​ഖി​ലേ​ന്ത്യ ട്ര​ക്കിം​ഗ് ക്യാ​ന്പ് സ​മാ​പി​ച്ചു
Sunday, October 13, 2019 10:28 PM IST
ഇ​ടു​ക്കി: കു​ള​മാ​വ് ജ​വാ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ൽ ആ​റു​മു​ത​ൽ ന​ട​ന്നു വ​ന്ന എ​ൻ സി ​സി അ​ഖി​ലേ​ന്ത്യാ ട്ര​ക്കിം​ഗ് ക്യാ​ന്പ് സ​മാ​പി​ച്ചു. കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ഗോ​വ, മ​ഹാ​രാ​ഷ്ട്ര, പു​തു​ച്ചേ​രി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള 500 കേ​ഡ​റ്റു​ക​ളും പ​ട്ടാ​ള ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത​ത്. കു​ള​മാ​വ് വ​ന​മേ​ഖ​ല​യി​ൽ ന​ട​ന്ന ട്ര​ക്കിം​ഗി​ൽ എ​ൻ സി ​സി കോ​ട്ട​യം ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 18 കേ​ര​ള ബ​റ്റാ​ലി​യ​ൻ എ​ൻ സി ​സി മു​വാ​റ്റു​പു​ഴ​യാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്. ട്ര​ക്കിം​ഗ് കൂ​ടാ​തെ ക​ലാ - സാം​സ്ക്കാ​രി​ക മ​ൽ​സ​ര​ങ്ങ​ൾ, സ്റ്റ​ഡി ക്ലാ​സു​ക​ൾ, പ​ഠ​ന യാ​ത്ര​ക​ൾ എ​ന്നി​വ​യും ന​ട​ത്തി. ട്ര​ക്ക് മാ​നേ​ജ​ർ മാ​രാ​യി 33 കേ​ര​ള ബ​റ്റാ​ലി​യ​ൻ എ​ൻ സി ​ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ കേ​ണ​ൽ സി. ​സ​ജേ​ന്ദ്ര​ൻ, 17 കേ​ര​ള​ബ​റ്റാ​ലി​യ​ൻ എ​ൻ സി ​സി അ​ഡ്മി​ന​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ല​ഫ്. കേ​ണ​ൽ സി. ​ആ​ർ. ധീ​ര​ജ് എ​ന്നി​വ​ർ നേ​തൃ​തേ​വം ന​ൽ​കി. കോ​ട്ട​യം ഗ്രൂ​പ്പ് ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ എ​ൻ.​വി. സു​നി​ൽ​കു​മാ​ർ വി​വ​ിധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച കേ​ഡ​റ്റു​ക​ൾ​ക്കും ഡ​യ​റ​ക്ട​റേ​റ്റു​ക​ൾ​ക്കു​മു​ള്ള സ​മ്മാ​ന​ം വി​ത​ര​ണം ചെ​യ്തു.
മി​ക​ച്ച ഡ​യ​റ​ക്ട​റേ​റ്റി​നു​ള്ള സ​മ്മാ​നം കേ​ര​ള ല​ക്ഷ​ദ്വീ​പ് ഡ​യ​റ​ക്ട​റേ​റ്റ് ക​ര​സ്ഥ​മാ​ക്കി. സ​മ്മേ​ള​ന​ത്തി​ൽ 18 കേ​ര​ള ബ​റ്റാ​ലി​യ​ൻ എ​ൻ സി ​സി മു​വാ​റ്റു​പു​ഴ ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ കേ​ണ​ൽ കി​രി​ത് കെ. ​നാ​യ​ർ, തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജ് എ​ൻ സി ​സി ഓ​ഫീ​സ​ർ ല​ഫ്. പ്ര​ജീ​ഷ് സി. ​മാ​ത്യു, കു​ള​മാ​വ് ജ​വഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യം എ​ൻ സി ​സി ഓ​ഫീ​സ​ർ ഡോ. ​സ​ജീ​വ് കെ. ​വാ​വ​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.