എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ​യ്ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ്
Sunday, October 13, 2019 10:30 PM IST
അ​ടി​മാ​ലി: എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ​യ്ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി അ​ടി​മാ​ലി കോ​ണ്‍​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​തൃ​ത്വം. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു ജി​ല്ല​യെ സം​ബ​ന്ധി​ച്ചി​റ​ങ്ങി​യ ഭൂ ​ഉ​ത്ത​ര​വി​ൻ​മേ​ലു​ള്ള നി​ല​പാ​ട് എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി​യ​ത്.
ചി​ല അ​വ്യ​ക്ത​ത​ക​ൾ ഉ​ണ്ടെ​ന്ന അ​ഭി​പ്രാ​യം ത​നി​ക്കു​മു​ണ്ട്. അ​തൊ​ഴി​ച്ച് നി​ർ​ത്തി​യാ​ൽ ഉ​ത്ത​ര​വി​നെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നാ​യി​രു​ന്നു എം​എ​ൽ​എ​യു​ടെ പ്ര​സ്താ​വ​ന. പു​തി​യ ഉ​ത്ത​ര​വ് ജി​ല്ല​യി​ലെ ക​ർ​ഷ​ക​രെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കി​ല്ലെ​ന്ന അ​ഭി​പ്രാ​യ​വും എ​സ്.​രാ​ജേ​ന്ദ്ര​ൻ പ​ങ്കുവ​ച്ചു.​എം​എ​ൽ​എ​യു​ടെ ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ​ക്കെ​തി​രെ​യാ​ണ് രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് അ​ടി​മാ​ലി പ്രാ​ദേ​ശി​ക നേ​തൃ​ത്വം രം​ഗ​ത്തെ​ത്തി​യി​ട്ടു​ള്ള​ത്. ഒ​രു​മി​ച്ച് സ​മ​രം ചെ​യ്യാ​മാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്ന എം​എ​ൽ​എ മു​ഖ്യ​മ​ന്ത്രി​യോ​ട് ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ക്കു​ക​യാ​യി​രു​ന്നു​വേ​ണ്ട​തെ​ന്ന്് അ​ടി​മാ​ലി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് തോ​മ​സ് പ​റ​ഞ്ഞു. ജി​ല്ല​യെ സം​ബ​ന്ധി​ച്ചി​റ​ങ്ങി​യ വി​വാ​ദ ഉ​ത്ത​ര​വി​നെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി​പ്ര​സ്താ​വ​ന ന​ട​ത്തി​യ എം​എ​ൽ​എ രാ​ജി​വ​യ്ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. വി​വാ​ദ ഉ​ത്ത​ര​വി​ൻ​മേ​ൽ കോ​ണ്‍​ഗ്ര​സ് ജി​ല്ല​യി​ലു​ട​നീ​ളം പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​ക​വെ​യാ​ണ് ദേ​വി​കു​ളം എം​എ​ൽ​എ​ക്കെ​തി​രെ വി​മ​ർ​ശ​നം .