സ​ർ​ക്കാ​രി​ന് ഇ​ടു​ക്കി​യോ​ട് പ്ര​തി​കാ​ര​മ​നോ​ഭാ​വം - ജോ​സ് കെ. ​മാ​ണി എം​പി
Sunday, October 13, 2019 10:30 PM IST
ചെ​റു​തോ​ണി : ഇ​ട​ത് സ​ർ​ക്കാ​ർ ഇ​ടു​ക്കി ജി​ല്ല​യ്ക്കെ​തി​രെ പ്ര​തി​കാ​ര​മ​നോ​ഭ​ാവത്തോ​ടെ​യാ​ണ് ഉ​ത്ത​ര​വു​ക​ൾ ഇ​റ​ക്കു​ന്ന​തെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​നേ​താ​വ് ജോ​സ് കെ. ​മാ​ണി എം​പി പ​റ​ഞ്ഞു. യൂ​ത്ത് ഫ്ര​ണ്ട് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ജോ ത​ട​ത്തി​ൽ ന​യി​ച്ച കാ​ൽ​ന​ട ജാ​ഥ​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു ചെ​റു​തോ​ണി​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​തി​യ നി​ർ​മാ​ണ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും ഇ​തി​ലൂ​ടെ ത​രി​ശു​ഭൂ​മി സൃ​ഷ്ടി​ക്കാ​ൻ ഇ​ട​യാ​ക്കു​ന്ന​തി​നും പി​ന്നി​ൽ ഗൂ​ഢ ല​ക്ഷ്യ​ങ്ങ​ൾ പ​തി​ഞ്ഞി​രി​ക്കു​ന്ന​താ​യി സം​ശ​യി​ക്ക​ണം.
ഇ​ടു​ക്കി​ക്ക് മാ​ത്ര​മാ​യി പ​ട്ട​യ ഭേ​ദ​ഗ​തി ആ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണെ​ന്നും വ്യ​ക്ത​മാ​ക്ക​ണം. പ​രി​സ്ഥി​തി സം​ഘ​ട​ന മൂ​ന്നാ​ർ സം​ര​ക്ഷ​ണ​മാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ഇ​ടു​ക്കി മു​ഴു​വ​ൻ നി​ർ​മാ​ണം നി​രോ​ധി​ച്ച ഉ​ത്ത​ര​വാ​ണ് സ​ർ​ക്കാ​ർ ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ​യു​ള്ള സ​മ​രം പാ​ർ​ട്ടി ശ​ക്ത​മാ​ക്കും. 21 മു​ത​ൽ 25 വ​രെ ജി​ല്ല​യി​ൽ വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ ന​ട​ത്തും. 1964 റൂ​ൾ ഭേ​ദ​ഗ​തി ന​ട​പ്പി​ലാ​ക്ക​ണം എ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ഇ​ടു​ക്കി​യോ​ട് ചി​റ്റ​മ്മ ന​യ​മാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ പ​റ​ഞ്ഞു. നി​ർ​മാ​ണം നി​രോ​ധി​ക്കാ​നു​ള്ള ഉ​ത്ത​ര​വ് നി​യ​മ​സ​ഭ​യി​ൽ​പോ​ലും ച​ർ​ച്ച ചെ​യ്യാ​തെ ഭ​ര​ണ​ത്തി​ന്‍റെ ബ​ല​ത്തി​ൽ മ​ന്ത്രി​സ​ഭ എ​ടു​ത്ത തീ​രു​മാ​ന​മാ​ണ്.
പ്ര​ള​യാ​ന​ന്ത​രം ത​ക​ർ​ന്ന റോ​ഡു​ക​ളും പാ​ല​ങ്ങ​ളും നി​ർ​മി​ക്കു​ന്ന​തി​ന് നാ​മ​മാ​ത്ര​മാ​യ ഫ​ണ്ടാ​ണ് ജി​ല്ല​ക്ക് അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​ടു​ക്കി​യു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് പ്ര​ഖ്യാ​പി​ച്ച അ​യ്യാ​യി​രം കോ​ടി​യു​ടെ ഇ​ടു​ക്കി പാ​ക്കേ​ജ് ഒ​രു വ​ർ​ഷം പി​ന്നി​ടു​ന്പോ​ഴും പ്ര​ഖ്യാ​പ​ന​ത്തി​ൽ ഒ​തു​ങ്ങി​യി​രി​ക്കു​ക​യാ​ണ്.
വ​യ​നാ​ട് പാ​ക്കേ​ജി​ന് ആ​ദ്യ​ഗ​ഡു ന​ൽ​കി​യ​പ്പോ​ഴും ഇ​ടു​ക്കി​യെ പ​രി​ഗ​ണി​ച്ചി​ല്ല. ഇ​ടു​ക്കി​യു​ടെ ആ​വ​ശ്യം നേ​ടി​യെ​ടു​ക്കു​ന്ന​തി​നാ​യി ശ​ക്ത​മാ​യ തു​ട​ർ​സ​മ​ര​ങ്ങ​ൾ​ക്ക് രൂ​പം ന​ൽ​കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ തൊ​ടു​ക, പാ​ർ​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം കെ.​ഐ. ആ​ന്‍റ​ണി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ, സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം രാ​രി​ച്ച​ൻ നീ​റ​ണാം​കു​ന്നേ​ൽ, ക​ർ​ഷ​ക യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റെ​ജി കു​ന്നം​കോ​ട്ട്, യൂ​ത്ത് ഫ്ര​ണ്ട് ഭാ​ര​വാ​ഹി​ക​ളാ​യ ജി​ൻ​സ​ണ്‍ പൗ​വ്വ​ത്ത്, ജ​യ​കൃ​ഷ്ണ​ൻ പു​തി​യേ​ട​ത്ത്, ജോ​ഷി മ​ണി​മ​ല, ബി​നോ​യ് ആ​ന​വി​ലാ​സം, ഇ.​പി. നാ​സ​ർ, ജോ​ബി​ൻ ജോ​ളി, ജൂ​ണീ​ഷ് ക​ള്ളി​കാ​ട്ടി​ൽ, സ​ന്തോ​ഷ് ചെ​റു​കു​ന്നേ​ൽ, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷാ​ജി കാ​ഞ്ഞ​മ​ല, ജി​ൻ​സ​ണ്‍ വ​ർ​ക്കി, ജി​മ്മി മ​റ്റ​ത്തി​പ്പാ​റ, പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ എ.​ഒ. അ​ഗ​സ്റ്റി​ൻ, മാ​ത്യു മ​ത്താ​യി തേ​ക്ക​മ​ല, കെ.​എ​ൻ. മു​ര​ളി, ജോ​സ് കു​ഴി​ക​ണ്ടം, പോ​ഷ​ക​സം​ഘ​ട​ന പ്ര​സി​ഡ​ന്‍റു​മാ​രാ​യ ത​ങ്ക​ച്ച​ൻ വാ​ലു​മ്മേ​ൽ, ജോ​ർ​ജ് അ​ന്പ​ഴം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി മു​ക്കാ​ട്ട്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​യി കാ​ട്ടു​പാ​ലം, റി​ൻ​സി സി​ബി, രാ​ജേ​ശ്വ​രി രാ​ജ​ൻ, കെ ​എ​സ് സി ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ൽ​വി​ൻ വാ​റാ​പോ​ള​ക്ക​ൽ, മാ​ത്യു അ​റ​ക്ക​ൽ, പ്രി​ൻ​സ് ജോ​സ​ഫ്, ബി​നു ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.