തേ​ഞ്ഞു​തീ​ർ​ന്ന ട​യ​റു​ക​ളു​മാ​യി കെഎ​സ്ആ​ർ​ടി​സി ബസുകൾ
Sunday, October 13, 2019 10:30 PM IST
തൊ​ടു​പു​ഴ: ട​യ​റി​ന്‍റെ​യും സ്പെ​യ​ർ​പാ​ർ​ട്സു​ക​ളു​ട​യും കു​റ​വ് ജി​ല്ല​യി​ൽ കെ ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളു​ടെ സു​ര​ക്ഷി​ത യാ​ത്ര​ക്കു ഭീ​ഷ​ണി​യാ​കു​ന്നു. സ്പെ​യ​ർ പാ​ർ​ട്സു​ക​ൾ ഇ​ല്ലാ​ത്ത​തു മൂ​ലം ക​ട്ട​പ്പു​റ​മേ​റു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​തി​നു പു​റ​മെ​യാ​ണ് കാ​ല​ഹ​ര​ണ​പ്പെ​ട്ട ട​യ​റു​ക​ളും മ​റ്റു​മാ​യി ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ലെ റോ​ഡു​ക​ളി​ലൂ​ടെ കെഎസ്ആ​ർ​ടി​സി ബ​സു​ക​ൾ പാ​യു​ന്ന​ത്.
ശ​നി​യാ​ഴ്ച തൊ​ടു​പു​ഴ-​മൂ​ല​മ​റ്റം റൂ​ട്ടി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കെഎസ്ആ​ർ​ടി​സി ബ​സി​ന്‍റെ ട​യ​റു​ക​ൾ തേ​ഞ്ഞു തീ​ർ​ന്ന് കാ​ല​ഹ​ര​ണ​പ്പെ​ട്ട​താ​യി​രു​ന്നു​വെ​ന്ന് ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്. അ​പ​ക​ട സ്ഥ​ല​ത്തു നി​ന്നും 20 മീ​റ്റ​ർ മു​ന്പേ ഡ്രൈ​വ​ർ വാ​ഹ​നം ബ്രേ​ക്ക് ചെ​യ്തെ​ങ്കി​ലും ട​യ​റി​ന്‍റെ പോ​രാ​യ്മ മൂ​ലം നി​യ​ന്ത്ര​ണം വി​ട്ട് ജീ​പ്പി​നു പി​ന്നി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ഭാ​ഗ്യം കൊ​ണ്ടാ​ണ് ബ​സി​ലെ യാ​ത്ര​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ട​ത്. ഓ​ട്ട​ത്തി​നി​ടെ കെ ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ സ്റ്റി​യ​റിം​ഗ് യാ​ർ​ഡ് ഉൗ​രി​ത്തെ​റി​ച്ച സം​ഭ​വം വ​രെ തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ മു​ൻ​പു​ണ്ടാ​യി​ട്ടു​ണ്ട്.
നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി വ​ന്ന ബ​സി​ന്‍റെ സ്റ്റി​യ​റിം​ഗി​നെ​യും ട​യ​റി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഭാ​ഗം ഉൗ​രി​പ്പോ​കു​ക​യാ​യി​രു​ന്നു. ബ​സി​ന്‍റെ ഗി​യ​ർ സി​സ്റ്റം ത​ക​രാ​റി​ലാ​യി വാ​ഹ​നം വ​ഴി​യി​ലാ​യ സം​ഭ​വം അ​ടു​ത്ത നാ​ളി​ലു​ണ്ടാ​യി. വ​ണ്ണ​പ്പു​റം-​ചേ​ല​ച്ചു​വ​ട് റൂ​ട്ടി​ൽ പ​ല​പ്പോ​ഴും ഉ​ണ്ടാ​യ അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​വും ബ​സു​ക​ളു​ടെ മെ​ക്കാ​നി​ക്ക​ൽ ത​ക​രാ​റാ​യി​രു​ന്നു. വാ​ഹ​ന​ങ്ങ​ളു​ടെ ത​ക​രാ​റു​ക​ളും ട​യ​റി​ന്‍റെ പോ​രാ​യ്മ​യും പ​രി​ഹ​രി​ക്കാ​ത്ത​തി​നാ​ൽ തൊ​ടു​പു​ഴ ഡി​പ്പോ​യി​ൽ ഉ​ൾ​പ്പെ​ടെ ബ​സു​ക​ൾ ക​ട്ട​പ്പു​റ​ത്ത് വി​ശ്ര​മ​ത്തി​ലാ​ണ്. ഇ​തി​നി​ടെ​യാ​ണ് നി​ര​ത്തി​ലി​റ​ക്കി​യാ​ൽ ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തു​മെ​ന്ന ഉ​റ​പ്പു പോ​ലു​മി​ല്ലാ​ത്ത ബ​സു​ക​ൾ ഓ​ടി​ക്കു​ന്ന​ത്. മെ​ക്കാ​നി​ക്ക​ൽ ത​ക​രാ​റു​ക​ൾ മൂ​ലം തൊ​ടു​പു​ഴ ഡി​പ്പോ​യി​ൽ മാ​ത്രം ക​ഴി​ഞ്ഞ ദി​വ​സം 19 ബ​സു​ക​ളാ​ണ് ക​ട്ട​പ്പു​റ​ത്താ​യ​ത്. സ​മ​യ​ബ​ന്ധി​ത​മാ​യി പ​ണി പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​നാ​ൽ സ​ർ​വീ​സു​ക​ൾ ഓ​പ്പ​റേ​റ്റ് ചെ​യ്യാ​ൻ ഇ​പ്പോ​ൾ മ​റ്റു ഡി​പ്പോ​ക​ളി​ൽ നി​ന്നും ബ​സു​ക​ൾ കൊ​ണ്ടു വ​രേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് അ​ധി​കൃ​ത​ർ. ക​ഴി​ഞ്ഞ ദി​വ​സം ഈ​രാ​റ്റു​പേ​ട്ട, പാ​ലാ, മൂ​ല​മ​റ്റം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ബ​സു​ക​ളെ​ത്തി​ച്ചാ​ണ് തൊ​ടു​പു​ഴ​യി​ൽ നി​ന്നു​ള്ള സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യ​ത്.
ഇ​തി​നു പു​റ​മെ​യാ​ണ് സ​ർ​വീ​സു​ക​ൾ പൂ​ർ​ണ​മാ​യി ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന​തി​നാ​യി ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കാ​ത്ത ബ​സു​ക​ൾ റൂ​ട്ടു​ക​ളി​ലോ​ടി​ക്കു​ന്ന​ത്. ഇ​താ​ക​ട്ടെ പ​ല ബ​സു​ക​ളും വ​ഴി​യി​ലാ​കു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ടാ​ക്കു​ന്നു. നി​ല​വാ​ര​മി​ല്ലാ​ത്ത ബ​സു​ക​ളു​ടെ അ​വ​സ്ഥ പ​ല​പ്പോ​ഴും അ​പ​ക​ട​ത്തി​നു വ​ഴി വ​യ്ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.
തൊ​ടു​പു​ഴ-​മൂ​ല​മ​റ്റം റൂ​ട്ടി​ൽ ക​ഴി​ഞ്ഞ ദി​വ​സം കെഎ​സ്ആ​ർ​ടി​സി ബ​സ് അ​പ​ക​ട​ത്തി​ൽ പെ​ടാ​നി​ട​യാ​ക്കി​യ​ത് വാ​ഹ​ന​ത്തി​ന്‍റെ തേ​ഞ്ഞു​തീ​ർ​ന്ന ട​യ​റു​ക​ളാ​ണെ​ന്നാ​ണ് ആ​രോ​പ​ണം. ബ്രേ​ക്കും മ​റ്റും കാ​ര്യ​ക്ഷ​മ​മാ​യി​രു​ന്നി​ട്ടു കൂ​ടി ബ​സ് ബ്രേ​ക്ക് ചെ​യ്തി​ട്ടു നി​ന്നി​ല്ലെ​ന്നാ​ണ് ഡ്രൈ​വ​റു​ടെ മൊ​ഴി. മ​ഴ പെ​യ്തു കി​ട​ന്ന റോ​ഡി​ൽ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് ജീ​പ്പി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.
ഇ​ത്ത​ര​ത്തി​ൽ അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്പോ​ൾ കെഎസ്ആ​ർ​ടി​സി യു​ടെ വ​രു​മാ​ന​ത്തെ ബാ​ധി​ക്കു​ന്ന​തി​നു പു​റ​മെ വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന ഡ്രൈ​വ​റും ബ​ലി​യാ​ടാ​കു​മെ​ന്ന് ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ പ​റ​യു​ന്നു. പ്ര​ഥ​മ ദൃ​ഷ്ട്യാ ഡ്രൈ​വ​റു​ടെ ഭാ​ഗ​ത്താ​ണ് തെ​റ്റെ​ന്നു അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി​യാ​ൽ ന​ഷ്ട​പ​രി​ഹാ​രം ഇ​യാ​ളി​ൽ നി​ന്നു ത​ന്നെ ഈ​ടാ​ക്കും. എ​ന്നാ​ൽ റീ​സോ​ൾ ചെ​യ്യാ​ത്ത ട​യ​ർ ഉ​പ​യോ​ഗി​ച്ച ബ​സ് സ​ർ​വീ​സി​നു വി​ടു​ന്ന​തി​നു മു​ൻ​പ് കാ​ര്യ​ക്ഷ​മ​ത പ​രി​ശോ​ധ​ന ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ൻ സം​ഭ​വ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ നി​ന്നും ത​ല​യൂ​രു​ക​യും ചെ​യ്യും.
ട​യ​റു​ക​ളും സ്പെ​യ​ർ പാ​ർ​ട്സു​ക​ളും ഓ​ർ​ഡ​ർ ചെ​യ്താ​ലും സ​മ​യ​ബ​ന്ധി​ത​മാ​യി ല​ഭി​ക്കാ​ത്ത​താ​ണ് ബ​സു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി വൈ​കാ​ൻ കാ​ര​ണ​മാ​യി മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം കാ​ട്ടു​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​ക്കു​റ​വും ബ​സു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി വൈ​കാ​ൻ കാ​ര​ണ​മാ​യി പ​റ​യു​ന്നു. ബ​സു​ക​ൾ ക​ട്ട​പ്പു​റ​ത്ത് ക​യ​റ്റി വ​ച്ച് സ്പെ​യ​ർ​പാ​ർ​ട്സു​ക​ൾ​ക്ക് ഓ​ർ​ഡ​ർ ന​ൽ​കി​യ​തോ​ടെ ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം അ​വ​സാ​നി​ച്ചെ​ന്നാ​ണ് ഗാ​രേ​ജി​ലെ ജീ​വ​ന​ക്കാ​രു​ടെ സ​മീ​പ​നം.
വീ​ണ്ടും ട​യ​റും സ്പെ​യ​ർ​പാ​ർ​ട്സും ആ​വ​ശ്യ​പ്പെ​ടു​ക​യോ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ക്കു​ക​യോ ചെ​യ്യാ​റി​ല്ലാ​യെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. ബ​സു​ക​ളു​ടെ സ​ർ​വീ​സ് മു​ട​ങ്ങാ​തി​രി​ക്കാ​ൻ സ്പെ​യ​ർ പാ​ർ​ട്സു​ക​ൾ ലോ​ക്ക​ൽ പ​ർ​ച്ചേ​സ് ന​ട​ത്താ​ൻ കോ​ർ​പ്പ​റേ​ഷ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. ഫ​ല​ത്തി​ൽ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​തെ അ​യ​യ്ക്കു​ന്ന ബ​സു​ക​ൾ പ​ല​പ്പോ​ഴും ഡ്രൈ​വ​ർ​മാ​ർ ആ​ശ​ങ്ക​യോ​ടെ​യാ​ണ് റോ​ഡു​ക​ളി​ൽ ഓ​ടി​ക്കു​ന്ന​ത്.