ഭൂ​സം​ര​ക്ഷ​ണ വാ​ഹ​ന ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കും
Monday, October 14, 2019 11:04 PM IST
നെ​ടു​ങ്ക​ണ്ടം: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭൂ​സം​ര​ക്ഷ​ണ പ്ര​ചാ​ര​ണ വാ​ഹ​ന ജാ​ഥ​യ്ക്ക് 17-ന് ​നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ജി​ല്ല​യു​ടെ വാ​ണി​ജ്യ, വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യ്ക്കും ക​ർ​ഷ​ക​ർ​ക്കും ക​ന​ത്ത ഭീ​ഷ​ണി​യാ​ണ് സ​ർ​ക്കാ​ർ ഇ​റ​ക്കി​യ പു​തി​യ ഉ​ത്ത​ര​വി​ലൂ​ടെ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 15 സെ​ന്‍റ് സ്ഥ​ല​വും 1500 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​വു​മു​ള്ള നി​ർ​മാ​ണ​ങ്ങ​ളും മാ​ത്ര​മേ വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​ന് പാ​ടു​ള്ളൂ എ​ന്ന​താ​ണ് പു​തി​യ വ്യ​വ​സ്ഥ. 1964-ലെ ​ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ൾ ഭേ​ദ​ഗ​തി​ചെ​യ്ത് സ​ർ​ക്കാ​ർ ഇ​റ​ക്കി​യ പു​തി​യ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. ദി​വാ​ക​ര​നും സെ​ക്ര​ട്ട​റി കെ.​പി. ഹ​സ​നും ന​യി​ക്കു​ന്ന ര​ണ്ടു ജാ​ഥ​ക​ളാ​ണ് ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്ന​ത്.
കെ.​പി. ഹ​സ​ൻ ന​യി​ക്കു​ന്ന ജാ​ഥ​യ്ക്ക് 17-ന് ​ഉ​ച്ച​യ്ക്ക് 2.30-ന് ​ക​ന്പം​മെ​ട്ടി​ലും മൂ​ന്നി​ന് കൂ​ട്ടാ​റി​ലും നാ​ലി​ന് തൂ​ക്കു​പാ​ല​ത്തും അ​ഞ്ചി​ന് നെ​ടു​ങ്ക​ണ്ട​ത്തും 5.30-ന് ​എ​ഴു​കും​വ​യ​ലി​ലും സ്വീ​ക​ര​ണം ന​ൽ​കും. ജാ​ഥ 18-ന് ​ക​ട്ട​പ്പ​ന​യി​ൽ സ​മാ​പി​ക്കും.
23-ന് ​ജി​ല്ല​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ട്ട് ക​ള​ക്ട​റേ​റ്റു​പ​ടി​ക്ക​ൽ ഉ​പ​വാ​സ​സ​മ​ര​വും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി ജ​യിം​സ് മാ​ത്യു, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ​ജീ​വ് ആ​ർ. നാ​യ​ർ, ഷി​ഹാ​ബു​ദീ​ൻ യൂ​സ​ഫ്, എം.​എ​സ്. മ​ഹേ​ശ്വ​ര​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.