ഉ​ഴ​വ് യ​ന്ത്രം കൈ​മാ​റി
Monday, October 14, 2019 11:04 PM IST
അ​ടി​മാ​ലി: ആ​ന​വി​ര​ട്ടി പാ​ട​ശേ​ഖ​ര സ​മി​തി​ക്ക് കൃ​ഷി​വ​കു​പ്പി​ന്‍റെ​യും വെ​ള്ള​ത്തൂ​വ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഉ​ഴ​വ് യ​ന്ത്രം കൈ​മാ​റി. 168000 രൂ​പ​യാ​ണ് പു​തി​യ യ​ന്ത്ര​ത്തി​ന്‍റെ വി​ല.
ദേ​വി​കു​ളം താ​ലൂ​ക്കി​ലെ വ​ലി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഒ​ന്നാ​യ ആ​ന​വി​ര​ട്ടി​യി​ലെ ക​ർ​ഷ​ക​രു​ടെ കൃ​ഷി​ക്ക് ക​രു​ത്തു​പ​ക​രാ​നാ​ണ് പു​തി​യ ഉ​ഴ​വ് യ​ന്ത്രം. മു​ന്പു​ണ്ടാ​യി​രു​ന്ന ഉ​ഴ​വു​യ​ന്ത്രം സ്ഥി​ര​മാ​യി ത​ക​രാ​റി​ലാ​കു​ക​യും ക​ർ​ഷ​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്നും വ​ലി​യ പ​രാ​തി ഉ​യ​രു​ക​യും ചെ​യ്തി​രു​ന്നു.
പ​ത്ത് ഹെ​ക്ട​റോ​ള​മാ​യാ​ണ് ആ​ന​വി​ര​ട്ടി പാ​ട​ശേ​ഖ​രം വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന​ത്. ഉ​ഴ​വു​യ​ന്ത്രം എ​ത്തി​ക്കാ​ൻ 150000 രൂ​പ പ​ഞ്ചാ​യ​ത്ത് വ​ക​യി​രു​ത്തി​യ​പ്പോ​ൾ 18000 രൂ​പ ഗു​ണ​ഭോ​ക്താ​ക്ക​ൾ ക​ണ്ടെ​ത്തി ന​ൽ​കി.
ആ​ന​വി​ര​ട്ടി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​വി​ത സ​ന്തോ​ഷ് പു​തി​യ ഉ​ഴ​വു​യ​ന്ത്രം കൈ​മാ​റി. പ​ഞ്ചാ​യ​ത്തം​ഗം ആ​നീ​സ് ബേ​ബി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വെ​ള്ള​ത്തൂ​വ​ൽ കൃ​ഷി ഓ​ഫീ​സ​ർ ജെ. ​ജെ​യ​ന്തി, വെ​ള്ള​ത്തൂ​വ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, പാ​ട​ശേ​ഖ​ര സ​മ​തി​യം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.