പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച യു​വാ​വ് പി​ടി​യി​ൽ
Tuesday, October 15, 2019 10:29 PM IST
ഉ​പ്പു​ത​റ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച യു​വാ​വി​നെ ഉ​പ്പു​ത​റ പോ​ലീ​സ് അ​റ​സ്റ്റ് ​ചെ​യ്തു. ക​ണ്ണം​പ​ടി ക​ത്തി​തേ​പ്പ​ൻ സ്വ​ദേ​ശി ബി​നീ​ഷ് മോ​ഹ​ന​​ൻ (21) ആ​ണ് പി​ടി​യി​ലാ​യ​ത്.
പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നേ​തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. ഡോ​ക്ട​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 14 വ​യ​സു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി ഗ​ർ​ഭി​ണി​യാ​ണെ​ന്ന വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. ഡോ​ക്ട​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​നി​താ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.
സൗ​ഹൃ​ദം​ന​ടി​ച്ച് വീ​ട്ടി​ലെ​ത്തി​യ ബി​നീ​ഷ് കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ക​ണ്ണം​പ​ടി​യി​ലെ​ത്തി​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ക​ട്ട​പ്പ​ന കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു​ചെ​യ്തു.