എ​ക്സൈ​സ് സം​ഘ​ത്തെ ത​ട​ഞ്ഞു​വ​ച്ച് തൊ​ണ്ടി ന​ശി​പ്പി​ച്ചു
Tuesday, October 15, 2019 10:29 PM IST
മൂ​ന്നാ​ർ: മൂ​ന്നാ​ർ ചി​റ്റി​വാ​ര എ​സ്റ്റേ​റ്റി​ൽ റെ​യ്ഡി​നെ​ത്തി​യ എ​ക്സൈ​സ് സം​ഘ​ത്തെ ത​ട​ഞ്ഞു​വ​ച്ച് മ​ർ​ദി​ച്ച​ശേ​ഷം തൊ​ണ്ടി​മു​ത​ൽ ന​ശി​പ്പി​ച്ചു. നി​ര​വ​ധി അ​ബ്കാ​രി കേ​സി​ലെ പ്ര​തി രാ​മ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സം​ഘ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​ഞ്ഞു​വ​ച്ച് പി​ടി​ച്ചെ​ടു​ത്ത വ്യാ​ജ​ചാ​രാ​യം ന​ശി​പ്പി​ച്ച​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ മൂ​ന്നാ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.
തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ദേ​വി​കു​ളം റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫി​ന് ല​ഭി​ച്ച ര​ഹ സ്യ ​വി​വ​ര​ത്തെ​തു​ട​ർ​ന്ന് സം​ഘം എ​സ്റ്റേ​റ്റി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഉ​ച്ച​വ​രെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ യാ​തൊ​ന്നും ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. വൈ​കു​ന്നേ​ര​ത്തോ​ടെ മൂ​ന്നാ​ർ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ബാ​ലു, ജോ​ളി എ​ന്നി​വ​ർ ഇ​ൻ​സ്പെ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്റ്റേ​റ്റി​ലെ​ത്തി പ​രി​ശോ​ധ​ന​ക​ൾ തു​ട​ർ​ന്നു. ഒ​രു​മ​ണി​ക്കൂ​റോ​ളം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പൊ​ന്ത​ക്കാ​ട്ടി​ൽ ക​ന്നാ​സി​ൽ ഒളി പ്പി​ച്ചി​രു​ന്ന 20 ലി​റ്റ​ർ ക​ള​ർ​ചേ​ർ​ത്ത വ്യാ​ജ​ചാ​രാ​യം ക​ണ്ടെ​ത്തി. സം​ഭ​വം മേ​ലു​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ച​ശേ​ഷം ജി​പ്പി​ൽ ക​യ​റി​യ സം​ഘ​ത്തെ രാ​മ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള 20 അം​ഗ സം​ഘം ഒ​രു​മ​ണി​ക്കു​റോ​ളം ത​ട​ഞ്ഞു​വ​യ്ക്കു​ക​യും മ​ർ​ദി​ച്ച​ശേ​ഷം പി​ടി​ച്ചെ​ടു​ത്ത വ്യാ​ജ​ചാ​രാ​യം ന​ശി​പ്പി​ക്കു​ക​യും​ചെ​യ്തു. മൂ​ന്നാ​റി​ൽ​നി​ന്നും കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യാ​ണ് ഇ​രു​വ​രെ​യും ര​ക്ഷി​ച്ച​ത്.
എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ രാ​മ​രാ​ജ്, മ​ക​ൻ രാ​ജ​ൻ, മോ​ഹ​ൻ, ആ​ന​ന്ദ്, കു​മാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ ഇ​രു​പ​തു​പേ​ർ​ക്കെ​തി​രെ മൂ​ന്നാ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.