എ​ൻ​സി​സി വാർഷിക ദ​ശ​ദി​ന ക്യാ​ന്പ്
Tuesday, October 15, 2019 10:30 PM IST
രാ​ജാ​ക്കാ​ട്: എ​ൻ​സി​സി 33 കെ ​ബ​റ്റാ​ലി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വാ​ർ​ഷി​ക ട്രെ​യി​നിം​ഗ് ക്യാ​ന്പി​ന് സേ​നാ​പ​തി മാ​ർ ബേ​സി​ൽ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. 23 വ​രെ ന​ട​ക്കു​ന്ന ക്യാ​ന്പി​ൽ ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ​നി​ന്നും കോ​ള​ജു​ക​ളി​ൽ​നി​ന്നു​മു​ള്ള 600 കേ​ഡ​റ്റു​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.
കു​ട്ടി​ക​ളി​ൽ രാ​ജ്യ​സ്നേ​ഹ​വും അ​ച്ച​ട​ക്ക​വും സേ​വ​ന മ​നോ​ഭാ​വ​വും വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നാ​യാ​ണ് എ​ൻ​സി​സി ഇ​ത്ത​രം ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കേ​ണ​ൽ സി. ​സ​ജീ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ​ചേ​ർ​ന്ന യോ​ഗം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം​ചെ​യ്തു.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സി​ബി വാ​ല​യി​ൽ, സേ​നാ​പ​തി വേ​ണു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, സേ​നാ​പ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് തോ​മ​സ്, വൈ​സ്പ്ര​സി​ഡ​ന്‍റ് ശ്യാ​മ​ള സാ​ജു, നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് വൈ​സ്പ്ര​സി​ഡ​ന്‍റ് ജൂ​ബി അ​ജി, സേ​നാ​പ​തി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ പി.​പി. എ​ൽ​ദോ​സ്, ജോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​യു. ത​ങ്ക​ച്ച​ൻ, പ്രി​ൻ​സി​പ്പ​ൽ ബി​നു പോ​ൾ, ഹെ​ഡ്മി​സ്ട്ര​സ് സു​ജ റെ​യ്ച്ച​ൽ ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പി​ടി​എ പ്ര​തി​നി​ധി​ക​ൾ, അ​ധ്യാ​പ​ക​ർ, എ​ൻ​സി​സി ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.