പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​നം പി​ടി​ച്ചെ​ടു​ത്തു
Wednesday, October 16, 2019 10:20 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞ പാ​യ്ക്ക​റ്റ് പാ​ൽ, പ​ഴ​കി​യ ബേ​ക്ക​റി സാ​ധ​ന​ങ്ങ​ൾ, നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ എ​ന്നി​വ പി​ടി​കൂ​ടി. പ​ട്ട​യം​ക​വ​ല മു​ത​ൽ മു​ത​ല​ക്കോ​ടം വ​രെ​യു​ള്ള ഭാ​ഗ​ത്തെ ഭ​ക്ഷ്യ​വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. കാ​ലാ​വ​ധി ക​ഴി​ഞ്ഞ 20 പാ​യ്ക്ക​റ്റ് പാ​ലും പ​ല​ഹാ​ര​ങ്ങ​ളും പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​യി 25 കി​ലോ പ്ലാ​സ്റ്റി​ക്കും പി​ടി​കൂ​ടി. ഈ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ പി​ഴ ഈ​ടാ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.