തൊ​ടു​പു​ഴ​യി​ലെ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണം ഉ​ട​ൻ-​പി.​ജെ.​ജോ​സ​ഫ്
Wednesday, October 16, 2019 10:22 PM IST
തൊ​ടു​പു​ഴ : ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ഴ മാ​റി​യാ​ലു​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന് പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. ഭ​ര​ണാ​നു​മ​തി​യും സാ​ങ്കേ​തി​ക അ​നു​മ​തി​യും ല​ഭ്യ​മാ​യ ഓ​രോ റോ​ഡി​ന്‍റെ​യും പു​രോ​ഗ​തി എം​എ​ൽ​എ ഇ​ന്ന​ലെ വി​ളി​ച്ചു ചേ​ർ​ത്ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു.
തെ​ക്കും​ഭാ​ഗം - ആ​ന​ക്ക​യം റോ​ഡി​ന്‍റെ (60 ല​ക്ഷം) ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. ക​ല്ലാ​നി​യ്ക്ക​ൽ-​ഹൈ​സ്കൂ​ൾ ജം​ഗ്ഷ​ൻ മു​ത​ൽ മ​ല​ങ്ക​ര​ഗേ​റ്റ് വ​രെ​യു​ള്ള ഭാ​ഗ​ത്തി​ന് 22 ല​ക്ഷം രൂ​പ ല​ഭ്യ​മാ​ക്കി. ഇ​തി​ന്‍റെ ടെ​ണ്ട​ർ ഉ​ട​ൻ ആ​രം​ഭി​ക്കും. ഞ​റു​ക്കു​റ്റി - ഏ​ഴു​മു​ട്ടം റോ​ഡ് (23 - ല​ക്ഷം), പു​തു​പ്പ​രി​യാ​രം - പൂ​ത​ക്കാ​വ് റോ​ഡ് (25 ല​ക്ഷം), മ​ണ​ക്കാ​ട് - നെ​ടി​യ​ശാ​ല റോ​ഡ് (40 ല​ക്ഷം), ചി​റ്റൂ​ർ - പു​തു​പ്പ​രി​യാ​രം റോ​ഡ് (24.86 ല​ക്ഷം), ചീ​നി​ക്കു​ഴി - പാ​റ​മ​ട റോ​ഡ് (25 ല​ക്ഷം) എ​ന്നി​വ​യു​ടെ ടെ​ണ്ട​ർ പ്ര​വൃ​ത്തി​ക​ളും ഉ​ട​ൻ ആ​രം​ഭി​ക്കും. ആ​ല​ക്കോ​ട് മു​ത​ൽ ഇ​റു​ക്കു​പാ​ലം വ​രെ ആ​ധു​നി​ക നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന​തി​ന് 5.45 കോ​ടി രൂ​പ അ​നു​വ​ദി​ക്കു​ക​യും ടെ​ണ്ട​ർ പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കോ​ലാ​നി - മാ​റി​ക റോ​ഡ്, മാ​രി​യി​ൽ ക​ലു​ങ്ക് - ചു​ങ്കം റോ​ഡ്, കു​മാ​ര​മം​ഗ​ലം - നീ​റം​പു​ഴ റോ​ഡ് (290 ല​ക്ഷം) എ​ന്നി​വ​യു​ടെ ടെ​ണ്ട​ർ പൂ​ർ​ത്തി​യാ​ക്കി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചി​ട്ടു​ണ്ട്. ഇ​റ​ക്കും​പു​ഴ ബൈ​പാ​സ് റോ​ഡി​ന്‍റെ നി​ർ​മാ​ണ​വും (155 ല​ക്ഷം) ഉ​ട​ൻ ആ​രം​ഭി​ക്കും.
നെ​ല്ലാ​പ്പാ​റ - പു​റ​പ്പു​ഴ റോ​ഡ് (170 ല​ക്ഷം) ആ​ധു​നി​ക രീ​തി​യി​ൽ നി​ർ​മി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചി​ട്ടു​ണ്ട്. വ​ഴി​ത്ത​ല - കു​ണി​ഞ്ഞി, പാ​റ​ത്ത​ല​യ്ക്ക​ൽ​പ്പാ​റ - മൈ​ല​ക്കൊ​ന്പ് റോ​ഡ് (275 ല​ക്ഷം) നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തു​ട​ങ്ങു​ക​യാ​ണ്. കാ​ളി​യാ​ർ എ​സ്റ്റേ​റ്റ് റോ​ഡി​ന്‍റെ നി​ർ​മ്മാ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി ടെ​ണ്ട​ർ പൂ​ർ​ത്തി​യാ​ക്കി എ​ഗ്രി​മെ​ന്‍റ് വ​ച്ചി​ട്ടു​ണ്ട്. 450 ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​നു അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഞ​റു​ക്കു​റ്റി - വ​ണ്ട​മ​റ്റം ബൈ​പാ​സ് , കാ​ളി​യാ​ർ - ക​ക്ക​ടാ​ശേ​രി (715 ല​ക്ഷം) റോ​ഡു​ക​ൾ​ക്കും എ​ഗ്രി​മെ​ന്‍റ് വ​ച്ചു ക​ഴി​ഞ്ഞു. ന​ടു​ക്ക​ണ്ടം - മ​ല​ങ്ക​ര, പ്ലാ​ന്‍റേ​ഷ​ൻ -ഇ​ല്ലി​ചാ​രി, മു​ട്ടം - കാ​ക്കൊ​ന്പ് റോ​ഡു​ക​ളു​ടെ ടെ​ണ്ട​ർ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​യി.
ക​രി​ങ്കു​ന്നം - പു​റ​പ്പു​ഴ റോ​ഡി​ന്‍റെ (120 ല​ക്ഷം) നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും. വി​ച്ചാ​ട്ടു​ക​വ​ല - ക​രി​ങ്കു​ന്നം (110 ല​ക്ഷം) റോ​ഡി​ന്‍റെ തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​രം​ഭി​ക്കും. മു​ള​പ്പു​റം - കോ​ട്ട​ക്ക​വ​ല - പ​രി​യാ​രം - ബൗ​ണ്ട​റി റോ​ഡ് (ഒ​രു കോ​ടി) ടെ​ണ്ട​ർ ഘ​ട്ട​ത്തി​ലാ​ണ്. പാ​റേ​ക്ക​വ​ല - മ​ഞ്ചി​ക്ക​ല്ല് - ചീ​നി​ക്കു​ഴി (150 ല​ക്ഷം) റോ​ഡി​ന്‍റെ ടെ​ണ്ട​ർ വി​ളി​ച്ചു ക​ഴി​ഞ്ഞു. പ​ന്നി​മ​റ്റം - കു​ള​മാ​വ് (50 ല​ക്ഷം രൂ​പ), കാ​ഞ്ഞാ​ർ - വെ​ള്ളി​യാ​മ​റ്റം - ക​റു​ക​പ്പി​ള്ളി ക​വ​ല (50 ല​ക്ഷം രൂ​പ), ഉ​ട​ന്പ​ന്നൂ​ർ - ചെ​പ്പു​കു​ളം (35 ല​ക്ഷം), റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നും ടെ​ണ്ട​ർ വി​ളി​ച്ചി​ട്ടു​ണ്ട്.
ആ​ന​ക്കു​ഴി - വെ​ണ്‍​മ​ണി റോ​ഡി​ന്‍റെ (30 ല​ക്ഷം) ടെ​ണ്ട​ർ പൂ​ർ​ത്തി​യാ​യി. കാ​രി​ക്കോ​ട് - കു​ന്നം റോ​ഡ് (38.89 ല​ക്ഷം), മു​ത​ല​ക്കോ​ടം - ഏ​ഴ​ല്ലൂ​ർ റോ​ഡ് (15 ല​ക്ഷം) മൗ​ണ്ട് സീ​നാ​യി റോ​ഡ് (13.2 ല​ക്ഷം), ക​രി​ങ്കു​ന്നം - ബൈ​പാ​സ് റോ​ഡ് (20 ല​ക്ഷം), ഏ​ഴ​ല്ലൂ​ർ - ക​ലൂ​ർ റോ​ഡ് (50 ല​ക്ഷം), വെ​ള്ളി​യാ​മ​റ്റം - കു​രു​തി​ക്ക​ളം (22 ല​ക്ഷം) റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉ​ട​ൻ ആ​രം​ഭി​ക്കും. തൊ​ടു​പു​ഴ ടൗ​ണ്‍ റോ​ഡ് (മൂ​ന്നു കോ​ടി ), വ​ണ്ണ​പ്പു​റം - പ​ട്ട​യ​ക്കു​ടി - വ​ഞ്ചി​ക്ക​ല്ല് റോ​ഡ് (മൂ​ന്നു കോ​ടി), പു​റ​പ്പു​ഴ - വ​ഴി​ത്ത​ല - പാ​റ​ക്ക​ട​വ് റോ​ഡി​ന് (മൂ​ന്നു കോ​ടി) ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​യി​ട്ടു​ണ്ട്.
നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും എം​എ​ൽ​എ നി​ർ​ദ്ദേ​ശി​ച്ചു.