സം​സ്ഥാ​ന റോ​ള​ർ ഹോ​ക്കി മ​ത്സ​രം തൊ​ടു​പു​ഴ​യി​ൽ
Thursday, October 17, 2019 11:02 PM IST
തൊ​ടു​പു​ഴ: കേ​ര​ള റോ​ള​ർ സ്കേ​റ്റിം​ഗ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന സം​സ്ഥാ​ന റോ​ള​ർ ഹോ​ക്കി മ​ത്സ​ര​ങ്ങ​ൾ 19, 20, 26, 27 തീ​യ​തി​ക​ളി​ൽ തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​ർ മു​നി​സി​പ്പ​ൽ യു​പി സ്കൂ​ളി​ലെ സ്കേ​റ്റിം​ഗ് റിം​ഗി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
19-ന് ​ര​ണ്ടി​ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി എ​ഴു​ന്നൂ​റി​ലേ​റെ കു​ട്ടി​ക​ൾ മ​ൽ​സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. 19, 20 തീ​യ​തി​ക​ളി​ൽ സീ​നി​യ​ർ, ജൂ​നി​യ​ർ മ​ത്സ​ര​ങ്ങ​ളും 26, 27 തീ​യ​തി​ക​ളി​ൽ കേ​ഡ​റ്റ്, സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലെ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും.

വി​ശാ​ഖ​പ​ട്ട​ണ​ത്ത് ന​ട​ക്കു​ന്ന ദേ​ശീ​യ ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള സം​സ്ഥാ​ന ടീ​മി​നെ ഈ ​മ​ത്സ​ര​ത്തി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കും. ദേ​ശീ​യ ചാ​ന്പ്യ​ൻ​ഷി​പ്പി​ന് മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന ടീ​മി​ന് ര​ണ്ടാ​ഴ്ച​ത്തെ വി​ദ​ഗ്ധ പ​രി​ശീ​ല​ന​വും ന​ൽ​കും. റോ​ള​ർ സ്കേ​റ്റിം​ഗ് ഫെ​ഡ​റേ​ഷ​ന്‍റെ ഇ​ത​ര സം​സ്ഥാ​ന ഒ​ഫീ​ഷ്യ​ലു​ക​ളും സം​സ്ഥാ​ന റോ​ള​ർ സ്കേ​റ്റിം​ഗ് ഒ​ഫീ​ഷ്യ​ലു​ക​ളും മ​ത്സ​രം നി​യ​ന്ത്രി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള റോ​ള​ർ സ​കേ​റ്റിം​ഗ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ട്ര​ഷ​റ​ർ കെ.​ശ​ശി​ധ​ര​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജ​ബി​ൻ കോ​ല​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.