നടപടി സ്വീകരിക്കും
Thursday, October 17, 2019 11:03 PM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്ത് പോ​ളീ​വി​നൈ​ക്ലോ​റൈ​ഡ് (പി​വി​സി) ഫ്ള​ക്സ് നി​രോ​ധി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി​ട്ടു​ള​ള​തി​നാ​ൽ തൊ​ടു​പു​ഴ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ഇ​ത്ത​രം ഫ്ള​ക്സ് ഉ​പ​യോ​ഗി​ച്ചു​ള​ള യാ​തൊ​രു​വി​ധ പ​ര​സ്യ​ങ്ങ​ളും പൊ​തു​സ്ഥ​ല​ത്തോ സ്വ​കാ​ര്യ​സ്ഥ​ല​ത്തോ പ്ര​ദ​ർ​ശി​പ്പി​ക്കു​വാ​ൻ പാ​ടി​ല്ലെ​ന്നും അ​പ്ര​കാ​രം പ​ര​സ്യ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.