തെ​രു​വു​നാ​യ ആ​ക്ര​മ​ണം: മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു
Thursday, October 17, 2019 11:10 PM IST
നെ​ടു​ങ്ക​ണ്ടം: സ്കൂ​ൾ പ​രി​സ​ര​ത്തു തെ​രു​വു​നാ​യ ആ​ക്ര​മ​ണം. മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രിക്കേ​റ്റു. ഇ​ന്ന​ലെ വ​ലി​യ​തോ​വാ​ള​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഉ​ച്ച​യൂ​ണി​ന്‍റെ സ​മ​യ​ത്ത് സ്കൂ​ൾ പ​രി​സ​ര​ത്തെ​ത്തി​യ തെ​രു​വു​നാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ദേ​ഹ​ത്തു ചാ​ടി​ക്ക​യ​റി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.
വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​ക​ളി​ലും കാ​ലി​ലും ക​ടി​യേ​റ്റു. ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളെ ഉ​രു​ട്ടി നി​ല​ത്തി​ട്ട തെ​രു​വുനാ​യ ദേ​ഹ​ത്തു ക​യ​റി​യാ​ണ് ആ​ക്ര​മി​ച്ച​ത്. ഒ​രു വി​ദ്യാ​ർ​ഥി​യു​ടെ പി​ന്നി​ലൂ​ടെ എ​ത്തി കാ​ലി​ൽ ക​ടി​ച്ചു.

പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ളെ അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ന്പാ​ടും​പാ​റ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വി​ദ​ഗ്ധ ചി​കി​ത്സ​യും പേ​വി​ഷ ബാ​ധ​ക്കെ​തി​രേ​യു​ള്ള ആ​ദ്യ​ഘ​ട്ട മ​രു​ന്നും ന​ൽ​കി​യ​താ​യി പാ​ന്പാ​ടും​പാ​റ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ബി​ജു ഫി​ലി​പ്പ് അ​റി​യി​ച്ചു. തു​ട​ർ​ചി​കി​ത്സ​ക​ൾ​ക്കാ​യി വി​ദ്യാ​ർ​ഥി​ക​ളെ ക​ട്ട​പ്പ​ന ഗ​വ. ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.