ഭേ​ദ​ഗ​തി ഉ​ത്ത​ര​വ് അ​പ​ര്യാ​പ്തം; സ​മ​രം തു​ട​രു​മെ​ന്ന് യു​ഡി​എ​ഫ്
Thursday, October 17, 2019 11:11 PM IST
തൊ​ടു​പു​ഴ: 2019 ഒ​ക്ടോ​ബ​ർ 14ലെ ​ഭേ​ദ​ഗ​തി ഉ​ത്ത​ര​വ് 2019-ഓ​ഗ​സ്റ്റ് 22 ലെ ​ഉ​ത്ത​ര​വി​ലൂ​ടെ​യു​ണ്ടാ​യ പ്ര​തി​സ​ന്ധി​യും ആ​ശ​ങ്ക​യും ഒ​ഴി​വാ​ക്കാ​ൻ തീ​ർ​ത്തും അ​പ​ര്യാ​പ്ത​മാ​ണെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ് അ​ശോ​ക​നും ക​ണ്‍​വീ​ന​ർ അ​ല​ക്സ് കോ​ഴി​മ​ല​യും പ​റ​ഞ്ഞു.

റ​വ​ന്യു വ​കു​പ്പി​ന്‍റെ എ​ൻ​ഒ​സി ഇ​ല്ലാ​തെ​യു​ള്ള നി​ർ​മാ​ണ നി​രോ​ധ​നം ചി​ന്ന​ക്ക​നാ​ൽ, ക​ണ്ണ​ൻ​ദേ​വ​ൻ ഹി​ൽ​സ്, ശാ​ന്ത​ൻ​പാ​റ, വെ​ള്ള​ത്തൂ​വ​ൽ, ആ​ന​വി​ലാ​സം, പ​ള്ളി​വാ​സ​ൽ, ആ​ന​വി​ര​ട്ടി, ബൈ​സ​ണ്‍​വാ​ലി എ​ന്നീ വി​ല്ലേ​ജു​ക​ളി​ൽ മാ​ത്ര​മാ​യി നി​ജ​പ്പെ​ടു​ത്തി​യ​ത് ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നാ​ണ്. ഈ ​വി​ല്ലേ​ജു​ക​ളി​ലെ നി​ർ​മാ​ണ നി​രോ​ധ​ന​വും റ​ദ്ദാ​ക്കു​ക​യാ​ണ് വേ​ണ്ട​ത്.

മൂ​ന്നാ​റി​ൽ നി​ന്നും 85 കി​ലോ​മീ​റ്റ​ർ അ​ക​ലെ സ്ഥി​തി ചെ​യ്യു​ന്ന ആ​ന​വി​ലാ​സം വി​ല്ലേ​ജ് മൂ​ന്നാ​ർ മേ​ഖ​ല​യി​ൽ വ​രി​ല്ലെ​ന്ന കാ​ര്യം പോ​ലും പ​രി​ഗ​ണി​ക്കാ​ത്ത​ത് അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധ​ക​ര​മാ​ണ്. യു​ഡി​എ​ഫ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു.