പാ​ത​യോ​ര ഉ​ദ്യാ​ന​വ​ത്​ക​ര​ണം
Friday, October 18, 2019 10:25 PM IST
പെ​രു​വ​ന്താ​നം: പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ​കൂ​ടി ക​ട​ന്നു​പോ​കു​ന്ന ദേ​ശീ​യ പാ​ത​യോ​രം വൃ​ത്തി​യാ​ക്കി ഫ​ല​വൃ​ക്ഷ​ങ്ങ​ളും ചെ​ടി​ക​ളും ന​ട്ടു വ​ള​ർ​ത്തി പ​രി​പാ​ലി​ക്കു​ന്ന പ​ദ്ധ​തി​യാ​യ ന്ധ​പാ​ത​യോ​ര ഉ​ദ്യാ​ന​വ​ത്ക​ര​ണ പ​ദ്ധ​തി’​ക്ക് തു​ട​ക്ക​മാ​യി. ദേ​ശീ​യ​പാ​ത 183-ൽ ​ക​ല്ലേ​പാ​ലം മു​ത​ൽ മു​റി​ഞ്ഞ​പു​ഴ വ​രെ​യു​ള്ള ഭാ​ഗ​ത്തെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും ശു​ചീ​ക​രി​ച്ച് വൃ​ക്ഷ​ത്തൈ​ക​ളും ചെ​ടി​ക​ളും ന​ട്ടു​പ​രി​പാ​ലി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ വി​ജ​യ​ത്തി​നാ​യി കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. ബി​നു അ​റി​യി​ച്ചു.