തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്ക്
Friday, October 18, 2019 10:25 PM IST
കു​മ​ളി: തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്. ആ​ന​വി​ലാ​സം വ​ള്ളി​യാം​ത​ട​ത്തി​ന് സ​മീ​പ​മാ​ണ് പു​ര​യി​ട​ത്തി​ൽ കൂ​ടു​കൂ​ട്ടി​യ പെ​രും​തേ​നീ​ച്ച ഇ​ള​കി യാ​ത്ര​ക്കാ​രെ കു​ത്തി​യ​ത്.
സാ​ര​മാ​യി പ​രി​ക്കേ​റ്റ ആ​ന​വി​ലാ​സം ക​ണ്ട​ത്തി​ൽ ചി​ന്ന​മ്മ, പൊ​ന്നു ജോ​ണ്‍, ഇ​ട​ക്കു​ടി​യി​ൽ ത​ങ്ക​പ്പ​ൻ എ​ന്നി​വ​ർ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കൂ​ടാ​തെ നി​ര​വ​ധി​പേ​ർ​ക്കും തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റിു.

ഭൂസം​ര​ക്ഷ​ണ ജാ​ഥ​യ്ക്കു
സ്വീ​ക​ര​ണം ന​ൽ​കി

നെ​ടു​ങ്ക​ണ്ടം: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭൂ​സം​ര​ക്ഷ​ണ പ്ര​ചാ​ര​ണ വാ​ഹ​ന ജാ​ഥയ്​ക്ക് നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വീ​ക​ര​ണം​ന​ൽ​കി. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഹ​സ​ൻ ന​യി​ക്കു​ന്ന ജാ​ഥ​യ്ക്ക് ക​ന്പം​മെ​ട്ടി​ലും കൂ​ട്ടാ​റി​ലും തൂ​ക്കു​പാ​ല​ത്തും നെ​ടു​ങ്ക​ണ്ട​ത്തും എ​ഴു​കും​വ​യ​ലി​ലു​മാ​ണ് സ്വീ​ക​ര​ണം ന​ൽ​കി​യ​ത്. സ്വീ​ക​ര​ണ സ​മ്മേ​ള​ന​ങ്ങ​ൾ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി സി.​കെ. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു.

പ്ര​ത്യേ​ക അ​ദാ​ല​ത്ത് ഇ​ന്ന്

പീ​രു​മേ​ട്: ആ​ധാ​ര​ങ്ങ​ളി​ൽ വി​ല​കു​റ​ച്ച് ര​ജി​സ്റ്റ​ർ​ചെ​യ്ത കേ​സു​ക​ളി​ൽ നി​ശ്ചി​ത തു​ക അ​ട​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും തു​ക അ​ട​യ്ക്കാ​ത്ത​വ​ർ​ക്കാ​യി ജി​ല്ലാ ര​ജി​സ്ട്രാ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ദാ​ല​ത്ത് പീ​രു​മേ​ട് സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ ഇ​ന്നു​ന​ട​ക്കും. നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടു​ള്ള​വ​ർ​ക്ക് രാ​വി​ലെ പ​ത്തു​മു​ത​ൽ 3.30 വ​രെ പ​ണ​മ​ട​യ്ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.