വ്യാപാരികൾ പ്ര​തി​ഷേ​ധി​ച്ചു
Friday, October 18, 2019 10:25 PM IST
ചെ​റു​തോ​ണി: കേ​ര​ള വ്യാ​പാ​രി-വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ന​സി​റു​ദീ​ൻ, സെ​ക്ര​ട്ട​റി കെ. ​സേ​തു​മാ​ധ​വ​ൻ എ​ന്നി​വ​ർ​ക്കെ​തി​രേ ഒ​റ്റ​പാ​ല​ത്തു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. അ​ക്ര​മി​ക​ളെ ക​ണ്ടെ​ത്തി നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. ദി​വാ​ക​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ഹ​സ​ൻ, ട്ര​ഷ​റ​ർ സ​ണ്ണി പൈ​ന്പി​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​നു​ശോ​ചി​ച്ചു

ചെ​റു​തോ​ണി: മു​രി​ക്കാ​ശേ​രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡോ. ​അം​ബേ​ദ്ക്ക​ർ പ​ഠ​ന കേ​ന്ദ്ര​ത്തി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റും ദ​ളി​ത് ്സം​ഘ​ട​ന നേ​താ​വു​മാ​യ പാ​റ​ത്തോ​ട് ത​ങ്ക​ച്ച​ന്‍റെ നി​ര്യാ​ണ​ത്തി​ൽ പ​ഠ​ന​കേ​ന്ദ്രം പ്ര​വ​ർ​ത്ത​ക​ർ അ​നു​ശോ​ചി​ച്ചു. സ​മ്മേ​ള​ന​ത്തി​ൽ കെ.​എ. മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വി.​ടി. കൃ​ഷ്ണ​ൻ​കു​ട്ടി, ടി.​കെ. രാ​ജു, സി.​വൈ. ഷി​ബു, പി. ​പൊ​ന്ന​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.