കെഎ​സ്‌സി-​എം അ​തി​ജീ​വ​ന റാ​ലി​യും ര​ക്ത​മു​ദ്ര​ണ പ്ര​തി​ജ്ഞ​യും ന​ട​ത്തി
Saturday, October 19, 2019 10:45 PM IST
ചെ​റു​തോ​ണി: ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെഎ​സ്‌സി - ​എം (ജോ​സ് കെ. ​മാ​ണി) ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ​യി​ൽ​നി​ന്നും ജി​ല്ലാ ക​ള​ക്ട​റേ​റ്റു​പ​ടി​ക്ക​ലേ​ക്ക് ഇ​രു​ച​ക്ര വാ​ഹ​ന റാ​ലി​യും ക​ള​ക്ട​റേ​റ്റു​പ​ടി​ക്ക​ൽ ര​ക്ത​മു​ദ്ര​ണം ചാ​ർ​ത്തി ഭൂ​സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യും എ​ടു​ത്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ൽ​ബി​ൻ വ​റ​പോ​ള​യ്ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. സ​മാ​പ​ന സ​മ്മേ​ള​നം പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല്ക്സ് കോ​ഴി​മ​ല ഉ​ദ്ഘാ​ട​നം​ചെ​യ്തു.

ഓ​ഗ​സ്റ്റ് 22-ലെ ​ഉ​ത്ത​ര​വ് പൂ​ർ​ണ​മാ​യും പി​ൻ​വ​ലി​ക്കു​ക, ഇ​ടു​ക്കി പാ​ക്കേ​ജ് ന​ട​പ്പി​ലാ​ക്കു​ക, കാ​ർ​ഷി​ക-​തൊ​ഴി​ൽ മേ​ഖ​ല​ക​ളെ സം​ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു റാ​ലി.
തൊ​ടു​പു​ഴ​യി​ൽ കെ ​എ​സ് സി -​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ബേ​ഷ് അ​ലോ​ഷ്യ​സ് ജാ​ഥ ഫ്ളാ​ഗ്ഓ​ഫ് ചെ​യ്തു.

സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം അ​ഗ​സ്റ്റി​ൻ വ​ട്ട​ക്കു​ന്നേ​ൽ, പ്ര​ഫ. കെ.​ഐ. ആ​ന്‍റ​ണി, തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​മ്മി മ​റ്റ​ത്തി​പ്പാ​റ, ക​ർ​ഷ​ക യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റെ​ജി കു​ന്നം​കോ​ട്ട്, യൂ​ത്ത് ഫ്ര​ണ്ട് -എം ​ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ഷി​ജോ ത​ട​ത്തി​ൽ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​കൃ​ഷ്ണ​ൻ പു​തി​യേ​ട​ത്ത്, മ​ധു ന​ന്പൂ​തി​രി, ജോ​ർ​ജ് അ​ന്പ​ഴം, ജൂ​നി​ഷ് ക​ള്ളി​യാ​ട്ട്, സാം​സ​ൻ അ​ക്ക​ക്കാ​ട്ട്, ജോ​സു​കു​ട്ടി ജോ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സ​മാ​പ​ന യോ​ഗ​ത്തി​ൽ പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ളാ​യ എ.​ഒ. അ​ഗ​സ്റ്റി​ൻ, ജോ​സ് കു​ഴി​ക​ണ്ടം, ജേ​ക്ക​ബ് പി​ണ​ക്കാ​ട്ട്, ഷി​ജോ ത​ട​ത്തി​ൽ, മ​നോ​ഹ​ർ ജോ​സ​ഫ്, ടോ​മി ഇ​ളം​തു​രു​ത്തി, ജോ​ഷി മ​ണി​മ​ല, ബി​നോ​യ് ആ​ന​വി​ലാ​സം, ടോ​മി തീ​വ​ള്ളി, വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റി​ൻ​സി സി​ബി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.