ഇ​ടി​മി​ന്ന​ലി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ ക​ന​ത്ത മ​ഴ: ആ​ശ​ങ്ക​യോ​ടെ ജ​ന​ങ്ങ​ൾ
Sunday, October 20, 2019 10:43 PM IST
തൊ​ടു​പു​ഴ: ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി തു​ലാ​മ​ഴ ശ​ക്തി​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്ന​രേ​ത്തോ​ടെ ഇ​ടി​മി​ന്ന​ലി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ​യു​ള്ള ക​ന​ത്ത മ​ഴ തൊ​ടു​പു​ഴ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ണി​ക്കൂ​റു​ക​ളോ​ളം പെ​യ്തു. മ​ഴ ഏ​റെ സ​മ​യം നീ​ണ്ടു നി​ന്ന​തി​നാ​ൽ ന​ഗ​ര​ത്തി​ൽ പ​ല ഭാ​ഗ​ത്തും റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ടു രൂ​പ​പ്പെ​ട്ടു. ശ​ക്ത​മാ​യ ഇ​ടി​യു​ടെ​യും മി​ന്ന​ലി​ന്‍റെ​യും അ​ക​ന്പ​ടി​യോ​ടെ​യാ​യി​രു​ന്നു മ​ഴ പെ​യ​ത​ത്. ഇ​തോ​ടെ തൊ​ടു​പു​ഴ​യാ​റി​ലും ജ​ല​നി​ര​പ്പു​യ​ർ​ന്നു.
വൈ​ദ്യു​തി വി​ത​ര​ണ​വും ചി​ല​യി​ട​ങ്ങ​ളി​ൽ ത​ക​രാ​റി​ലാ​യി. ഏ​താ​നും ദി​വ​സം അ​തി​ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റും ഉ​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ് കൂ​ടി ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ​ങ്ക​യും ഏ​റി​യി​രു​ന്നു. ദി​വ​സ​വും ഉ​ച്ച​ക​ഴി​ഞ്ഞ് ക​ന​ത്ത മി​ന്ന​ലി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് മ​ഴ​യെ​ത്തു​ന്ന​ത്. ഇ​തോ​ടെ ജി​ല്ല ക​ടു​ത്ത ഇ​ടി​മി​ന്ന​ൽ ഭീ​തി​യി​ലു​മാ​യി. ജി​ല്ല​യി​ൽ നാ​ളെ ഓ​റ​ഞ്ച് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സാ​ധാ​ര​ണ ഇ​ടി​മി​ന്ന​ൽ മൂ​ലം പ​തി​വാ​യി നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​നാ​ലാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക ഇ​ര​ട്ടി​ച്ച​ത്. സാ​ധാ​ര​ണ തു​ലാ​മ​ഴ​യ്ക്കൊ​പ്പ​മാ​ണ് പ്ര​ഹ​ര​ശേ​ഷി കൂ​ടി​യ ഇ​ടി​യും മി​ന്ന​ലും ഉ​ണ്ടാ​കു​ന്ന​ത്.
തു​ലാ​മ​ഴ​യ്ക്കു മു​ന്നോ​ടി​യാ​യെ​ത്തു​ന്ന മി​ന്ന​ലാ​ണ് അ​പ​ക​ട​കാ​രി​യാ​യി മാ​റു​ന്ന​ത്. അ​തി ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലാ​യ​തി​നാ​ൽ ഈ ​സ​മ​യ​ത്ത് അ​പ​ക​ട​ങ്ങ​ളും പ​തി​വാ​ണ്.
മി​ന്ന​ലി​ൽ നി​ന്നു​ണ്ടാ​കു​ന്ന ശ​ക്ത​മാ​യ വൈ​ദ്യു​തി ഭൂ​മി​യി​ലേ​ക്ക് പ​തി​ക്കു​ന്പോ​ൾ അ​പ​ക​ട സാ​ധ്യ​ത ഏ​റെ​യാ​ണ്. മി​ന്ന​ലി​ൽ വീ​ടു​ക​ളു​ടെ ഭി​ത്തി​ക​ൾ, വാ​തി​ലു​ക​ൾ ഉ​ൾ​പ്പെ​ടെ വി​ണ്ടു കീ​റി ന​ശി​ക്കാ​റു​ണ്ട ്. കൂ​ടാ​തെ വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ക്കു​ന്ന​തി​നും വീ​ടു​ക​ളി​ലെ വ​യ​റിം​ഗു​ക​ളും ക​ത്തിന​ശി​ക്കാ​നും സാ​ധ്യ​ത​യേ​റെ​യാ​ണ്. ഭൂ​പ്ര​കൃ​തി​യ​നു​സ​രി​ച്ച് ജി​ല്ല​യി​ൽ ഇ​ടി​മി​ന്ന​ൽ മൂ​ല​മു​ള്ള അ​പ​ക​ട​ങ്ങ​ൾ​ക്ക് സാ​ധ്യ​ത​യേ​റെ​യാ​യ​തി​നാ​ൽ അ​പ​ക​ടം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ക​രു​ത​ൽ ന​ട​പ​ടി​ക​ളും മി​ന്ന​ലു​ള്ള സ​മ​യ​ത്ത് സ്വീ​ക​രി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥ വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു​ണ്ട്. ഉ​ച്ച ക​ഴി​ഞ്ഞു ര​ണ്ടു മു​ത​ൽ രാ​ത്രി പ​ത്തു വ​രെ​യാ​ണ് ഇ​ടി​മി​ന്ന​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.