റ​വ​ന്യുജി​ല്ല സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വം ഇ​ന്നും നാ​ളെ​യും ക​രി​മ​ണ്ണൂരിൽ; രണ്ടായിരത്തോളം പ്രതിഭകൾ മാറ്റുരയ്ക്കും
Monday, October 21, 2019 10:44 PM IST
തൊ​ടു​പു​ഴ: കൗ​മാ​ര​ത്തി​ന്‍റെ ക​ര​വി​രു​തി​ൽ വി​രി​യു​ന്ന ശാ​സ്ത്ര വി​സ്മ​യ കാ​ഴ്ച​ക​ൾ​ക്ക് ഇ​ന്നും നാ​ളെ​യും ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മി​ഴി തു​റ​ക്കും. ഇ​ടു​ക്കി റ​വ​ന്യു ജി​ല്ല സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വം 2019 ഇ​ന്നും നാ​ളെ​യും ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും.

സാ​മൂ​ഹ്യ​ശാ​സ്ത്ര​മേ​ള, ഗ​ണി​ത​ശാ​സ്ത്ര​മേ​ള, സ​യ​ൻ​സ് ഫെ​യ​ർ, ഐ​ടി മേ​ള, പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള എ​ന്നി​ങ്ങ​നെ അ​ഞ്ച് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ ഏ​ഴ് വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ര​ണ്ടാ​യി​ര​ത്തോ​ളം കു​ട്ടി​ക​ളു​ടെ ഭാ​വ​ന​ക​ളാ​ണ് ഇ​ത​ൾ വി​രി​യു​ക. സാ​മൂ​ഹ്യ​ശാ​സ്ത്ര​മേ​ള, ഗ​ണി​ത​ശാ​സ്ത്ര​മേ​ള, സ​യ​ൻ​സ് ഫെ​യ​ർ, ഐ.​ടി. മേ​ള എ​ന്നി​വ ഇ​ന്നും പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള നാ​ളെ​യു​മാ​ണ് ന​ട​ക്കു​ക.

മേ​ള​യ്ക്കാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​ന്ന് രാ​വി​ലെ 8.30 മു​ത​ൽ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. 9.30ന് ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ടി. ​കെ. മി​നി പ​താ​ക ഉ​യ​ർ​ത്തും. 10ന് ​മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം പി. ​ജെ. ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. ക​രി​മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​ദേ​വ​സ്യ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മ​നോ​ജ് ത​ങ്ക​പ്പ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബേ​സി​ൽ ജോ​ണ്‍, സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ആ​ന്‍റ​ണി ഞാ​ലി​പ്പ​റ​ന്പി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ലി​യോ കു​ന്ന​പ്പ​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ സ്വാ​ഗ​ത​വും, റി​സ​പ്ഷ​ൻ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ സ​ണ്ണി കൂ​ട്ടു​ങ്ക​ൽ ന​ന്ദി​യും പ​റ​യും. മേ​ള​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി 151 അം​ഗ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ന​ട​ത്തിവരുന്നു. മേ​ള​യ്ക്കെ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഉ​ച്ച​ഭ​ക്ഷ​ണം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​വും മേ​ള​യു​ടെ ന​ട​ത്തി​പ്പ്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മേ​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​ദേ​വ​സ്യ, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ടി. ​കെ. മി​നി, സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ ചെ​റി​യാ​ൻ ജെ. ​കാ​പ്പ​ൻ, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ സ​ണ്ണി കൂ​ട്ടു​ങ്ക​ൽ, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ ബി​ജു ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.