നെ​ടു​ങ്ക​ണ്ടം മാ​ർ​ക്ക​റ്റ് റോ​ഡ് താറുമാറായി
Monday, October 21, 2019 10:47 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം മാ​ർ​ക്ക​റ്റി​ലേ​ക്കു​ള്ള താ​റു​മാ​റാ​യ വ​ഴി ന​ന്നാ​ക്കാ​ൻ ത​യാ​റാ​കാ​തെ നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. പ​ച്ച​ക്ക​റി, മ​ത്സ്യ-​മാം​സ മാ​ർ​ക്ക​റ്റി​ലേ​ക്കു​ള്ള വ​ഴി​യാ​ണ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​ത്. റോ​ഡ് ത​ക​ർ​ന്ന​തോ​ടെ ഇ​തു​വ​ഴി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​വാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

മാ​ർ​ക്ക​റ്റി​ലേ​ക്കു​ള്ള വ​ഴി എ​ന്ന​തി​നു​പു​റ​മെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ തി​ങ്ങി​പ്പാർ​ക്കു​ന്ന സ്ഥ​ല​ത്തേ​ക്കു​ള്ള റോ​ഡു​കൂ​ടി​യാ​ണി​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ടാ​റിം​ഗ് ന​ട​ത്തി​യ​തി​നു​ശേ​ഷം ഈ ​റോ​ഡ് ന​ന്നാ​ക്കു​ന്ന​തി​നു​ള്ള യാ​തൊ​രു ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. റോ​ഡി​ൽ കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്.

നെ​ടു​ങ്ക​ണ്ടം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നീ​തി സ്റ്റോ​ർ, കാ​രു​ണ്യ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി അ​ട​ക്കം ഈ ​റോ​ഡി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ ക​യ​റ്റു​വാ​ൻ പ​റ്റാ​ത്ത​വി​ധം റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​തോ​ടെ വ്യാ​പാ​രി​ക​ളി​ൽ​ചി​ല​ർ ത​ങ്ങ​ളു​ടെ സ്ഥാ​പ​ന​ത്തി​ലേ​ക്കു​ള്ള ഭാ​ഗം സ്വ​ന്തം ചെല​വി​ൽ കോ​ണ്‍​ക്രീ​റ്റു​ചെ​യ്തു. പ​ഞ്ചാ​യ​ത്ത് അ​നു​കൂ​ല നി​ല​പാ​ടൊന്നും എ​ടു​ക്കാതായതോടെ ദു​രി​ത​ത്തി​ലാ​യ​ത് പ്ര​ദേ​ശ​വാ​സി​ക​ളാ​ണ്.