സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു
Monday, October 21, 2019 10:47 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് ക്ഷീ​രോ​ത്സ​വ​ത്തി​ന്‍റെ ന​ട​ത്തി​പ്പി​നാ​യു​ള്ള സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സി​ൽ ന​ട​ന്ന യോ​ഗം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി പ​ന​ച്ചി​ക്ക​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ബ്ലോ​ക്ക് ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​ർ ജാ​ൻ​സി ജോ​ണ്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ന​വം​ബ​ർ മൂ​ന്നി​ന് പ​ഴ​യ​വ​ടു​തി ക്ഷീ​ര​സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ ന​ട​ക്കു​ന്ന നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് ക്ഷീ​രോ​ത്സ​വം മ​ന്ത്രി എം.​എം. മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ട​ങ്ങി​ൽ പ​ഴ​യ​വ​ടു​തി ക്ഷീ​ര​സം​ഘം പു​തു​താ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ക്കും. ക്ഷീ​രോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ന്നു​കാ​ലി പ്ര​ദ​ർ​ശ​ന മ​ത്സ​രം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മി​ൽ​ക്ക് ഇ​ൻ​സെ​ന്‍റീ​വ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം, സെ​മി​നാ​റു​ക​ൾ എ​ന്നി​വ ന​ട​ക്കും.

യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ തോ​മ​സ് തെ​ക്കേ​ൽ, മേ​രി ജോ​സ​ഫ്, കെ ​എ​സ്എം​എ​സ്എ ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ജോ​യി അ​ന്പാ​ട്ട്, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ജി. രാ​ധാ​കൃ​ഷ്ണ​മേ​നോ​ൻ, പ​ഴ​യ​വ​ടു​തി ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റ് ഷാ​ജി​മോ​ൻ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.