പോ​ലീ​സ് സി​പി​എ​മ്മി​ന് അ​ടി​പ്പെ​ട്ടു: ഡി​സി​സി
Tuesday, October 22, 2019 10:24 PM IST
അ​ടി​മാ​ലി: സി​പി​എ​മ്മി​നു പൂ​ർ​ണ​മാ​യും കീ​ഴ്പ്പെ​ട്ട പോ​ലീ​സ് സേ​ന ക്ര​മ​സ​മാ​ധാ​ന ത​ക​ർ​ച്ച പൂ​ർ​ണ​മാ​ക്കു​ന്നു​വെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ. അ​ടി​മാ​ലി​യി​ൽ സി​പി​എ​മ്മി​നു​വേ​ണ്ടി പോ​ലീ​സ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ വേ​ട്ട​യാ​ടു​ക​യാ​ണ്.
പാ​ർ​ട്ടി​ക്ക് ദാ​സ്യ​പ്പ​ണി​ചെ​യ്ത് പ്രീ​തി പി​ടി​ച്ചു​പ​റ്റാ​നാ​ണ് പോ​ലീ​സി​ന്‍റെ ശ്ര​മം. പോ​ലീ​സി​ന്‍റെ ലാ​ത്തി​യി​ൽ ചെ​ങ്കൊ​ടി​കെ​ട്ടി കോ​ണ്‍​ഗ്ര​സു​കാ​രെ ക​ട​ന്നാ​ക്ര​മി​ക്കാ​നാ​ണ് സി​ഐ ശ്ര​മി​ക്കു​ന്ന​ത്. അ​ടി​യേ​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ച​യാ​ളെ 307-ൽ ​പ്ര​തി​യാ​ക്കി ജ​യി​ലി​ല​ട​ച്ച​ത് കാ​ട്ടു​നീ​തി​യാ​ണ്. സ്വ​ന്തം വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ലു​ത​ക​ർ​ത്ത സി​പി​എ​മ്മു​കാ​ർ​ക്കെ​തി​രേ പെ​റ്റി​ക്കേ​സ് എ​ടു​ക്കാ​ൻ​പോ​ലും ഭ​ര​ണ​ക്കാ​ർ​ക്കു​മു​ൻ​പി​ൽ പ​ഞ്ച​പു​ച്ഛ​മ​ട​ക്കി നി​ൽ​ക്കു​ന്ന സി​ഐ അ​ശ​ക്ത​നാ​ണ്.
കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ത​ല വെ​ട്ടു​ക​യും ജ​യി​ലി​ല​ട​യ്ക്കു​ക​യും ചെ​യ്യു​ന്ന പോ​ലീ​സ് സ​മീ​പ​ന​ത്തി​നെ​തി​രേ സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം​ന​ല്കും. നീ​ണ്ട മ​ണി​ക്കൂ​റു​ക​ൾ അ​ടി​മാ​ലി പ​ട്ട​ണ​ത്തി​ൽ സി​പി​എം അ​ക്ര​മി​ക​ൾ അ​ഴി​ഞ്ഞാ​ടി​യി​ട്ടും അ​ക്ര​മി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് പോ​ലീ​സ് സ്വീ​ക​രി​ച്ച​ത്.
ഉ​ത്ത​രേ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ഏ​ക​പ​ക്ഷീ​യ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​യ അ​ക്ര​മ​പ​ര​ന്പ​ര​ക​ളാ​ണ് അ​ടി​മാ​ലി​യി​ൽ അ​ര​ങ്ങേ​റി​യ​തെ​ന്നും ഇ​ബ്രാ​ഹിം​കു​ട്ടി ആ​രോ​പി​ച്ചു.