മ​ദാ​മ്മ​ക്കു​ള​ത്തെ സ​ർ​ക്കാ​ർ​വ​ക ഭൂ​മി അ​ള​ന്നു
Tuesday, October 22, 2019 10:50 PM IST
പീ​രു​മേ​ട്: മ​ദാ​മ്മ​ക്കു​ള​ത്തെ സ​ർ​ക്കാ​ർ​വ​ക ഭൂ​മി റ​വ​ന്യൂ വ​കു​പ്പ് അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി. ഭൂ​ര​ഹി​ത ഭ​വ​ന കേ​ര​ളം പ​ദ്ധ​തി​ക്കാ​യി സ​ർ​ക്കാ​ർ തി​രി​ച്ചി​ട്ടി​രു​ന്ന മൂ​ന്നേ​ക്ക​ർ ഭൂ​മി ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി. സ​ർ​ക്കാ​ർ​വ​ക ഭൂ​മി​യെ​ന്ന് സ​ർ​ക്കാ​ർ സ്ഥാ​പി​ച്ച ബോ​ർ​ഡു​ക​ൾ ന​ശി​ച്ച നി​ല​യി​ലാ​ണ്.
ക​ഴി​ഞ്ഞ താ​ലു​ക്ക് വി​ക​സ​ന സ​മി​തി​യി​ൽ മ​ദാ​മ്മ​ക്കു​ള​ത്തും പ​രി​സ​ര​ത്തും ന​ട​ക്കു​ന്ന ഭൂ​മി കൈ​യേ​റ്റ​ത്തെ​ക്കു​റി​ച്ച് പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് റ​വ​ന്യൂ വ​കു​പ്പി​ന്‍റെ ന​ട​പ​ടി.
സ്ഥ​ലം അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്താ​ൻ ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ​യും റ​വ​ന്യൂ വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ൽ.​എ ത​ഹ​സി​ൽ​ദാ​ർ, ഭൂ​സം​ര​ക്ഷ​ണ സേ​ന, റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
മാ​സ​ങ്ങ​ൾ​ക്കു​മു​ൻ​പ് റ​വ​ന്യൂ ഭൂ​മി കൈ​യേ​റി ക​ന്പി​വേ​ലി കെ​ട്ടി​യ​തു സ​ർ​ക്കാ​ർ ഒ​ഴി​പ്പി​ച്ച് ബോ​ർ​ഡ് സ്ഥാ​പി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ തി​രി​കെ പി​ടി​ച്ചെ​ടു​ത്ത ഭൂ​മി​യി​ൽ സ​ർ​ക്കാ​ർ​വ​ക ഭൂ​മി​യെ​ന്ന ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. അ​ൻ​പ​തേ​ക്ക​റോ​ളം ഭൂ​മി​യാ​ണ് അ​ന്ന് തി​രി​ച്ചെ​ടു​ത്ത​ത്. പ്ര​കൃ​തി ര​മ​ണീ​യ​മാ​യ മ​ദാ​മ്മ​ക്കു​ളം, ബൈ​സ​ണ്‍​വാ​ലി, ഉ​റു​ന്പി​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ ടൂ​റി​സം സാ​ധ്യ​ത മു​ന്നി​ൽ​ക​ണ്ടാ​ണ് ഇ​വി​ടെ കൈ​യേ​റ്റ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.
ഭൂ​മി മൂ​ന്നു വി​ല്ലേ​ജു​ക​ളി​ലാ​യി കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​വി​ടെ ന​ട​ക്കു​ന്ന ക​യ്യേ​റ്റ​ങ്ങ​ളി​ൽ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്നി​ല്ല.
ഏ​ല​പ്പാ​റ, പീ​രു​മേ​ട്, കൊ​ക്ക​യാ​ർ എ​ന്നീ വി​ല്ലേ​ജു​ക​ളി​ൽ​പെ​ട്ട ഭൂ​മി​യാ​ണി​ത്.
മി​ച്ച​ഭൂ​മി​യി​ൽ പ​ട്ട​യം നേ​ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണ​മു​ണ്ടാ​കും.
മൂ​ന്നു​സെ​ന്‍റു വീ​തം ഭൂ​ര​ഹി​ത​രാ​യ​വ​ർ​ക്ക് ന​ൽ​കു​വാ​നാ​ണ് സ​ർ​ക്കാ​ർ ഇ​വി​ടെ സ്ഥ​ലം തി​രി​ച്ചി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​തു​വ​രെ സ്ഥ​ലം ല​ഭി​ച്ചി​ട്ടി​ല്ല.