മു​നി​യ​റ മു​ത​ൽ പ്ര​കൃ​തി​ സൗ​ഹൃ​ദ കൃ​ഷി വ​രെ...
Tuesday, October 22, 2019 10:51 PM IST
ക​രി​മ​ണ്ണൂ​ർ: മു​നി​യ​റ മു​ത​ൽ പ്ര​കൃ​തി​സൗ​ഹൃ​ദ കൃ​ഷി വ​രെ​യു​ള്ള സ്റ്റി​ൽ മോ​ഡ​ലു​ക​ളു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ. ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ആ​രം​ഭി​ച്ച ഇ​ടു​ക്കി റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗം സ്റ്റി​ൽ മോ​ഡ​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ശാ​സ്ത്ര അ​ഭി​രു​ചി​യും ഭാ​വ​നാ​വി​ലാ​സ​വും വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു.
അ​ട്ട​പ്പ​ള്ളം സെ​ന്‍റ് തോ​മ​സി​ലെ ആ​ര്യ മ​ധു, സോ​നു തോ​മ​സ് എ​ന്നി​വ​ർ പ്ര​കൃ​തി​സൗ​ഹൃ​ദ കൃ​ഷി​യി​ട​മാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സി​ലെ സ​ലാ​ഹു​ദ്ദീ​നും പ്ര​വീ​ണ്‍ വി​ജ​യ​കു​മാ​റും ഭൂ​രൂ​പ​ങ്ങ​ളും തു​ട​ങ്ങ​നാ​ട് സെ​ന്‍റ് തോ​മ​സി​ലെ എ​ൽ​സ​മ​രി​യ ക്ലീ​റ്റ​സും മീ​നു റോ​സ് സെ​ബാ​സ്റ്റ്യ​നും ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഫാ​മിം​ഗും ഓ​ർ​ഗാ​നി​ക് വി​ല്ല​യു​മാ​ണൊ​രു​ക്കി​യ​ത്. ചെ​മ്മ​ണ്ണാ​ർ സെ​ന്‍റ് സേ​വ്യേ​ഴ്സി​ലെ ബി​സ്മി ബി​നോ​യി, ആ​ൻ​ലി​ൻ മാ​ത്യു എ​ന്നി​വ​ർ മാ​ലി​ന്യ​സം​സ്ക​ര​ണ പ്ലാ​ന്‍റാ​ണ് അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ എ​ല്ലാം ഒ​ന്നി​നൊ​ന്ന് മി​ക​വാ​ർ​ന്ന​താ​യി​രു​ന്നു.