അ​റ​ക്കു​ളം ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം 25 മു​ത​ൽ വാ​ഴ​ത്തോ​പ്പി​ൽ
Wednesday, October 23, 2019 10:38 PM IST
ചെ​റു​തോ​ണി: അ​റ​ക്കു​ളം ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വം 25, 29, 30 തീ​യ​തി​ക​ളി​ൽ വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും. വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റി​ൻ​സി സി​ബി ചെ​യ​ർ​പേ​ഴ്സ​ണാ​യും സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റോ​സ​മ്മ സെ​ബാ​സ്റ്റ്യ​ൻ ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യും സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു.
29-ന് ​രാ​വി​ലെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ് ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം​ചെ​യ്യും. ഇ​ടു​ക്കി രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി റ​വ. ഡോ. ​ജോ​ർ​ജ് ത​കി​ടി​യേ​ൽ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ, സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
ക​ത്തീ​ഡ്ര​ൽ പാ​രീ​ഷ് ഹാ​ളാ​ണ് പ്ര​ധാ​ന മ​ത്സ​ര വേ​ദി. സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഷാ​ജി ജോ​സ​ഫ്, യു​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ബി​നോ​യി മ​ഠ​ത്തി​ൽ, ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ മോ​ളി എ​ഫ്എ​സ്എ​ൽ​ജി, പ​ഞ്ചാ​യ​ത്തം​ഗം കെ.​എം. ജ​ലാ​ലു​ദീ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യി​ൻ അ​ഗ​സ്റ്റി​ൻ, സാ​ജ​ൻ കു​ന്നേ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചാ​ണ് ക​ലോ​ത്സ​വ​ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്.