നെ​യ്തു നെ​യ്ത് ഒ​ന്നാം സ്ഥാ​നം വ​ല​യി​ലാ​ക്കി
Wednesday, October 23, 2019 10:41 PM IST
ക​രി​മ​ണ്ണൂ​ർ: വോ​ളി​ബോ​ൾ കോ​ർ​ട്ടി​ലെ നെ​റ്റ് നി​ർ​മാ​ണം അ​ഡോ​ണ്‍ സോ​ജ​ന് പു​ത്ത​രി​യ​ല്ല. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ സം​സ്ഥാ​ന ശാ​സ്ത്ര​മേ​ള​യി​ൽ നെ​റ്റ് നി​ർ​മാ​ണ​ത്തി​ൽ എ​ഗ്രേ​ഡു​മാ​യി മ​ട​ങ്ങി​യ സോ​ജ​ൻ ഇ​ത്ത​വ​ണ റ​വ​ന്യു ജി​ല്ല​യി​ൽ നി​ന്നും മ​ട​ങ്ങു​ന്ന​തും ഒ​ന്നാം സ്ഥാ​ന​വും എ​ഗ്രേ​ഡു​മാ​യാ​ണ്.
ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ സോ​ജ​ൻ നി​ർ​മി​ച്ച വോ​ള്ബോ​ൾ നെ​റ്റി​ലാ​ണ് സ്കൂ​ളി​ലെ കോ​ർ​ട്ടി​ൽ പ​ന്തു ത​ട്ട​ൽ. ഇ​ര​ട്ട​യാ​ർ ഇ​ളം​ചി​ങ്ങ​ത്ത് സോ​ജ​ന്‍റെ​യും സ​ന്ധ്യ​യു​ടെ​യും മ​ക​നാ​ണ്. സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യ ഷൈ​നി ജോ​സ​ഫാ​ണ് അ​ഡോ​ണി​നെ വ​ല നെ​യ്ത്ത് പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്.