കാ​ന്ത​ല്ലൂ​രി​ലെ ക​ർ​ഷ​ക​രെ കു​ടി​യി​റ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല: സി.​എ. കു​ര്യ​ൻ
Sunday, November 10, 2019 10:36 PM IST
മ​റ​യൂ​ർ: കൃ​ഷി​യി​ട​ത്തി​ൽ​നി​ന്നും ജ​ന​ങ്ങ​ളെ ഇ​റ​ക്കി​വി​ടു​വാ​നു​ള്ള വ​നം​വ​കു​പ്പി​ന്‍റെ ശ്ര​മ​ത്തെ ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ക്കു​മെ​ന്ന് മു​ൻ ഡ​പ്യൂ​ട്ടി സ്പീ​ക്ക​റും സി​പി​ഐ ദേ​ശീ​യ സ​മി​തി​യം​ഗ​വു​മാ​യ സി.​എ. കു​ര്യ​ൻ.
കാ​ന്ത​ല്ലൂ​ർ പ​യ​സ് ന​ഗ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നു​മു​ന്പി​ൽ ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ധ​ർ​ണ ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഇ​ട​ക്ക​ട​വ്, കു​ണ്ട​ക്കാ​ട്, പു​തു​വെ​ട്ട് മേ​ഖ​ല​ക​ളി​ൽ​നി​ന്നും ന​ഷ്ട​പ​രി​ഹാ​ര തു​ക ന​ല്കി കു​ടി​യി​റ​ക്കാ​നു​ള്ള വ​നം​വ​കു​പ്പി​ന്‍റെ പു​തി​യ പ​ദ്ധ​തി​ക്കെ​തി​രേ​യു​ള്ള ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​മ​രം ന​ട​ന്ന​ത്.
സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച രേ​ഖ​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളു​മാ​യി ജീ​വി​ക്കു​ന്ന​വ​രെ​യാ​ണ് കു​ടി​യി​റ​ക്കു​ന്ന​തി​ന് വ​നം​വ​കു​പ്പ് ശ്ര​മി​ക്കു​ന്ന​ത്.
കൈ​യേ​റ്റ​ക്കാ​ർ​ക്ക് പ​ട്ട​യം ന​ല്കു​വാ​ൻ ശ്ര​മി​ക്കു​ന്പോ​ഴാ​ണ് കു​ടി​യേ​റ്റ​ക്കാ​രെ ഇ​റ​ക്കി വി​ടു​ന്ന​തെ​ന്ന് കു​ര്യ​ൻ ആ​രോ​പി​ച്ചു.
സി​പി​ഐ കാ​ന്ത​ല്ലൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പു​ലി കു​ട്ടി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
കി​സാ​ൻ സ​ഭ സം​സ്ഥാ​ന സെ​ക്ര​ട്ട​റി മാ​ത്യൂ വ​ർ​ഗീ​സ്, പി. ​മു​ത്തു​പ്പാ​ണ്ടി, കെ ​എ​സ്എം ജോ​ർ​ജ്, രാ​ജേ​ന്ദ്ര​ൻ, ചോ​ല സ്വാ​മി, രാ​ജേ​ന്ദ്ര​ൻ, പി.​എ​സ്. ശ​ശി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​യ​സ് ന​ഗ​റി​ൽ നി​ന്നും നൂ​റു​ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ പ്ര​ക​ട​ന​മാ​യി എ​ത്തി​യാ​ണ് ധ​ർ​ണ​യി​ൽ പ​ങ്കെ​ടു​ത്ത​ത്.